സർക്കിൾ യൂണിയനിൽ സഹകരണ വാരാഘോഷം

മാവേലിക്കര സർക്കിൾ സഹകരണ യൂണിയന്റെ സഹകരണ വാരാഘോഷം മന്ത്രി എം ലിജു ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
സർക്കിൾ സഹകരണ യൂണിയൻ താലൂക്കുതല സഹകരണ വാരാഘോഷം ചെട്ടികുളങ്ങര കണ്ണമംഗലം സർവീസ് സഹകരണബാങ്കിൽ മന്ത്രി എം ലിജു ഉദ്ഘാടനംചെയ്‌തു. യൂണിയൻ ചെയർമാൻ കെ മധുസൂദനൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ സഹകരണ സന്ദേശം നൽകി. ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഗീതാലക്ഷ്‌മി, ബാങ്ക് പ്രസിഡന്റ് പ്രൊഫ. കെ പി മധുസൂദനൻപിള്ള, സെക്രട്ടറി കെ ശ്രീപ്രകാശ്, സഹകരണ ജോയിന്റ് രജിസ്ട്രാർ ലളിതാംബികദേവി, ഓഡിറ്റ് ജോയിന്റ് ഡയറക്‌ടർ ടി എസ് ലത, അസി. രജിസ്ട്രാർ ബി ഷെമീന, ഓഡിറ്റ് അസി. ഡയറക്‌ടർ കെ ഉണ്ണികൃഷ്‌ണൻ എന്നിവർ സംസാരിച്ചു. "സഹകരണ പ്രസ്ഥാനത്തിന്റെ കാലികപ്രസക്തിയും രാജ്യത്തും സംസ്ഥാനത്തും സഹകരണ പ്രസ്ഥാനങ്ങളുടെ പങ്കും’ സെമിനാറിൽ റിട്ട. അസി. ഡയറക്‌ടർ ടി ആർ സുഗതൻ വിഷയം അവതരിപ്പിച്ചു.









0 comments