പൊലീസിലെ ഗുണ്ടകളെ നിലയ്ക്കുനിർത്തണം: വി ജോയി

എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടിൽ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് സിപിഐ എം സംഘടിപ്പിച്ച പേട്ട പൊലീസ് സ്റ്റേഷൻ മാർച്ചിൽ ജില്ലാ സെക്രട്ടറി വി ജോയി സംസാരിക്കുന്നു
തിരുവനന്തപുരം
വിദ്യാർഥികളെ വിദ്യാർഥികളായി കണ്ട് ഇടപെടാൻ പൊലീസ് തയ്യാറാകണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി പറഞ്ഞു. തെരുവുഗുണ്ടകളെപോലെയാണ് കന്റോൺമെന്റ് സിഐയും എസ്‌ഐയും പെരുമാറുന്നത്. ഇവരെ കൈകാര്യം ചെയ്യാൻ ആഭ്യന്തരമന്ത്രി തയ്യാറാകണം. അതിനുശേഷംവേണം തനിക്കെതിരെ വരാനെന്നും ജോയി പറഞ്ഞു. തങ്ങളുടെ വീട്ടിൽ കയറിയാൽ നന്ദന്റെ വീടുകാണാൻ തങ്ങൾ പോകുമെന്നാണ് സിഐ പറയുന്നത്. നിങ്ങൾ നന്ദന്റെ വീട് കണ്ടാൽ ഞങ്ങൾ നിങ്ങളുടെ വീട് കൂടെക്കൂടെ കാണും. ഇന്ന് കാണും, നാളെ വീണ്ടും കാണും. നിങ്ങളുടെ വീടും ഞങ്ങൾ കണ്ടുകൊണ്ടിരിക്കും. അണുകിട പിൻമാറില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു.









0 comments