ചിറ്റാറിനെ അറിഞ്ഞും പഠിച്ചും കൂട്ടുകാര്‍

ആരൂര്‍ ഗവ. എല്‍പിഎസ് സംഘടിപ്പിച്ച നദിദിന പരിപാടി
കിളിമാനൂര്‍
ലോക നദിദിനത്തോടനുബന്ധിച്ച് ആരൂർ ഗവ. എൽപിഎസ് ‘നദിക്കൊരിടം – റൂം ഫോർ റിവർ’ നദീപഠന പരിപാടി സംഘടിപ്പിച്ചു. വാമനപുരം നദിയുടെ കൈവഴിയായ ചിറ്റാർ പുഴയുടെ തീരത്ത് നടന്ന പരിപാടിയിൽ കുട്ടികൾ നദിയെയും അതിന്റെ പ്രകൃതിപരിസരങ്ങളെയും നേരിട്ടറിഞ്ഞു. നദീതീരം സന്ദർശിച്ച വിദ്യാർഥികൾ പുഴയുടെ നിലനിൽപ്പിന് സഹായിക്കുന്ന ജൈവവൈവിധ്യ ഘടകങ്ങൾ നിരീക്ഷിച്ച് കുറിപ്പുകൾ തയ്യാറാക്കി. നദിയുടെ സ്വാഭാവിക ഒഴുക്കിനും നദീതീര ആവാസവ്യവസ്ഥയ്ക്കും ഇടം നൽകേണ്ടതിന്റെ പ്രാധാന്യവും മനസ്സിലാക്കി. ‘പുഴകൾ മാനവസംസ്കൃതിയുടെ മഹാധമനികൾ, പുഴ ഒഴുകിയാൽ പച്ചപ്പ് പുഴ മരിച്ചാൽ മരുഭൂമി’ സന്ദേശം പകരുന്ന ബോർഡും നദിക്കരയിൽ സ്ഥാപിച്ചു. ‘ഹരിതജീവിതത്തിനായി' എന്ന അക്കാദമിക മാസ്റ്റർ പ്ലാൻ മിഷന്റെ ഭാഗമായാണ് പരിപാടി. പിടിഎ പ്രസിഡന്റ് ജി ശാലു, പ്രഥമാധ്യാപകന്‍ പി എം ഷഹിന്‍, സീനിയര്‍ അസിസ്റ്റന്റ് വി ആര്‍ മിനി തുടങ്ങിയവര്‍ പങ്കെടുത്തു.









0 comments