Deshabhimani

കലാലയങ്ങൾ ജ്വലിച്ചു, തെരുവുകളും

a
വെബ് ഡെസ്ക്

Published on Oct 02, 2026, 01:03 AM | 1 min read

സ്വന്തം ലേഖകൻ

കോഴിക്കോട്‌

തലസ്ഥാന നഗരിയിൽ എസ്‌എഫ്‌ഐ പ്രവർത്തകർക്കുനേരെ യൂത്ത്‌ കോൺഗ്രസും പൊലീസും നടത്തിയ നരനായാട്ടിനെതിരെ കലാലയങ്ങളിൽ പ്രതിഷേധം അലയടിച്ചുയർന്നു. യുവജനങ്ങളും ബഹുജനങ്ങളും പ്രതിഷേധവുമായി ഇറങ്ങിതോടെ ജില്ലയുടെ തെരുവുകളെമ്പാടും സമരഭൂമിയായി ജ്വലിച്ചു. സിപിഐ എം നേതൃത്വത്തിൽ നാടെങ്ങും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ബുധൻ രാത്രി തിരുവനന്തപുരത്ത്‌ യൂണിവേഴ്സിറ്റി ഹോസ്റ്റൽ അന്തേവാസികളായ വിദ്യാർഥികൾക്കെതിരെ തീപ്പന്തവും കല്ലും കുപ്പികളുമെറിഞ്ഞ യൂത്ത്‌ കോൺഗ്രസിനും തല്ലിച്ചതച്ച പൊലീസിനുമെതിരെ യുവജനങ്ങളാണ്‌ കോഴിക്കോട്‌ നഗരത്തിൽ പ്രതിഷേധവുമായി ആദ്യം രംഗത്തിറങ്ങിയത്‌. മാവൂർ റോഡ്‌ ജങ്‌ഷനിൽനിന്നാരംഭിച്ച പ്രകടനത്തിൽ നിരവധി ചെറുപ്പക്കാർ അണിചേർന്നു. സമാന്തരമായി ജില്ലയിലെ വിവിധ ഭാഗങ്ങളിലും യുവജനങ്ങളും ബഹുജനങ്ങളും വിദ്യാർഥികൾക്ക്‌ ഐക്യദാർഢ്യവുമായി തെരുവിലിറങ്ങി. പുലർച്ചെ 12ന്‌ എസ്‌എഫ്‌ഐ പ്രവർത്തകർ മാവൂർ റോഡ്‌ ഉപരോധിച്ചു. വ്യാഴാഴ്ച എസ്‌എഫ്‌ഐ നേതൃത്വത്തിൽ പഠിപ്പുമുടക്കി പ്രതിഷേധിച്ചു. ക്യാമ്പസുകളിൽ പ്രകടനം നടത്തിയ പ്രവർത്തകർ ഏരിയാ കേന്ദ്രങ്ങളിലും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ ബുധൻ അർധരാത്രി മുക്കത്ത് സംസ്ഥാനപാത ഉപരോധിച്ചു. എസ്എഫ്ഐ കൊയിലാണ്ടി ഏരിയാ കമ്മിറ്റി പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ഫർഹാൻ ഉദ്ഘാടനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home