print edition മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

ഇമാം മൊഹമ്മദ് അബ്ദുൽ അസീസ് അൽ-നജാർ
ഗാസ സിറ്റി: ഗാസയിലെ അൽ -മാവസി മേഖലയിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഖുർആൻ റേഡിയോ മാധ്യമപ്രവർത്തകനായ ഇമാം മൊഹമ്മദ് അബ്ദുൽ അസീസ് അൽ-നജാർ (38) കൊല്ലപ്പെട്ടു. 2023 ഒക്ടോബർ മുതൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീൻ മാധ്യമപ്രവർത്തകരുടെ ആകെ എണ്ണം ഇതോടെ 263 ആയി ഉയർന്നു.
ഖാൻ യൂനീസിന് വടക്കുള്ള അൽ -മാവസിയിൽ റിപ്പോർട്ട് തയ്യാറാക്കുന്നതിനിടെയാണ് അൽ-നജാറിന് നേരെ ആക്രമണമുണ്ടായതെന്ന് ഗാസയിലെ ഔഖാഫ് മന്ത്രാലയത്തിന്റെ മീഡിയ ഡയറക്ടർ വ്യക്തമാക്കി. പലസ്തീനെന നിശബ്ദമാക്കാനും വസ്തുതകൾ മൂടിവയ്ക്കാനുമുള്ള അധിനിവേശ സേനയുടെ ബോധപൂർവമായ നയത്തിന്റെ ഭാഗമാണ് ഇത്തരം ആക്രമണങ്ങളെന്ന് ഗാസ സർക്കാർ മീഡിയ ഓഫീസ് കുറ്റപ്പെടുത്തി. മാധ്യമപ്രവർത്തകരുടെ 32 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായും 53 മാധ്യമപ്രവർത്തകരുടെ വീടുകൾ തകർന്നതായും ഔദ്യോഗിക രേഖകൾ സ്ഥിരീകരിക്കുന്നു.
ഗാസ സിറ്റിയിലെ തൽ അൽ-ഹവയിൽ പാസഞ്ചർ വാനിനു നേരെ ഇസ്രയേൽ നടത്തിയ മറ്റൊരു ഡ്രോൺ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടതായി മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു.








0 comments