റഷ്യൻ എണ്ണ വാങ്ങിയാൽ തീരുവ
print edition ട്രംപിനെ ആശങ്കയറിയിച്ച് മോദി

ന്യൂഡൽഹി: റഷ്യൻ എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്താൻ അമേരിക്കൻ പ്രസിഡന്റിന് അധികാരം നൽകുന്ന പുതിയ നിയമനിർമാണം സംബന്ധിച്ച് ഡോണൾഡ് ട്രംപിനെ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞദിവസം നടത്തിയ ഫോൺ സംഭാഷണത്തിലാണ് മോദി ആശങ്ക രേഖപ്പെടുത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. നിയമം പാസാക്കിയതിന് ശേഷം ട്രംപും മോദിയും ആദ്യമായാണ് ആശയവിനിമയം നടത്തിയത്.
അതേസമയം, ട്രംപുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയത്തിന് ശേഷം കേന്ദ്രസർക്കാർ പുറത്തിറക്കിയ ഒൗദ്യോഗിക പ്രസ്‌താവനയിൽ എണ്ണയുമായി ബന്ധപ്പെട്ട കാര്യം ഉൾപ്പെടുത്തിയിട്ടില്ല. വ്യാപാരം, പ്രതിരോധം, ഉൗർജം, നിർണായക സാങ്കേതിക വിദ്യകൾ തുടങ്ങി നിരവധി മേഖലകളിൽ ഇരുനേതാക്കളും ഫലപ്രദമായ ചർച്ചകൾ നടത്തിയെന്നാണ് ഒൗദ്യോഗിക പ്രസ്‌താവനയിലുള്ളത്. ഇന്ത്യ, അമേരിക്ക വ്യാപാര കരാർ ചർച്ച നിർണായക ഘട്ടത്തിലെത്തിയ ഘട്ടത്തിലാണ് മോദി–ട്രംപ് ആശയവിനിമയം. വ്യാപാര കരാർ ചർച്ചകൾക്കായി വാണിജ്യമന്ത്രി പിയൂഷ് ഗോയൽ അമേരിക്കയിലാണ്.








0 comments