സൗജന്യയാത്ര പദ്ധതി സ്വകാര്യബസിലും നടപ്പാക്കണം

സ്വകാര്യ ബസ് ഉടമ, തൊഴിലാളി പ്രതിനിധികളുടെ യോഗത്തിൽ കേരള ബസ് ട്രാൻസ്പോർട്ട് വർക്കേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രൻ സംസാരിക്കുന്നു
തിരുവനന്തപുരം
സൗജന്യയാത്ര പദ്ധതി സ്വകാര്യബസ് മേഖലയിലും നടപ്പാക്കണമെന്ന് സ്വകാര്യ ബസ് ഉടമ, തൊഴിലാളി പ്രതിനിധികളുടെ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം കെഎസ്ആർടിഇഎ ഹാളിൽ ചേർന്ന യോഗത്തിൽ കേരള ബസ് ട്രാൻസ്പോർട്ട് വർക്കേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി. സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി, ബസ് ഉടമ പ്രതിനിധികളായ ടി ഗോപിനാഥ്, എം ഗോകുൽദാസ്, ഹംസ എരിക്കുന്നം, മനോജ്‌കുമാർ, ജോർജ്, നജീബ് എന്നിവരും തൊഴിലാളി സംഘടന പ്രതിനിധികളായ കെ കെ കലേശൻ, ഗിരികൃഷ്ണൻ, എ സി കൃഷ്‌ണൻ, അനന്തപുരി ഉണ്ണിക്കൃഷ്ണൻ, പോക്കർ എന്നിവരും പങ്കെടുത്തു. ബസ് വ്യവസായ തകർച്ച പരിഹരിക്കാൻ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിവേദനം നൽകാനും തീരുമാനിച്ചു. കൂടുതൽ സമരപരിപാടികളെക്കുറിച്ച് ആലോചിക്കാൻ ആറിന് വീണ്ടും യോഗം ചേരും.











0 comments