Deshabhimani

മുക്കുപണ്ടം പണയംവച്ച്‌ തട്ടിപ്പ്‌: 
പൊലീസുകാരനും ഭാര്യയുമടക്കം 4 പേർ അറസ്‌റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 15, 2026, 12:54 AM | 1 min read

തിരുവനന്തപുരം

ബാങ്കിൽ മുക്കുപണ്ടം പണയംവച്ച്‌ ലക്ഷങ്ങൾ തട്ടിയ കേസിൽ പൊലീസുകാരനും ഭാര്യയും അമ്മയും ഉൾപ്പെടെ നാലുപേരെ മണ്ണന്തല പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഇതേ സ്‌റ്റേഷനിലെ പൊലീസ്‌ ഉദ്യോഗസ്ഥനായ ആർ വി അഖിൽരാജ്‌, ഭാര്യ അനഘ, അഖിൽരാജിന്റെ അമ്മ ജെ വിജയകുമാരി, ബാങ്ക്‌ അപ്രൈസർ സുനിൽ എന്നിവരാണ്‌ അറസ്‌റ്റിലായത്‌. നാലാഞ്ചിറ കനറാ ബാങ്ക്‌ ശാഖാ മാനേജർ അനൂപ്‌ ജാഫറിന്റെ പരാതിയിലാണ്‌ അറസ്‌റ്റ്‌. ബാങ്കിൽ രണ്ട്‌ തവണയായി 605.31 പവൻ തൂക്കംവരുന്ന വ്യാജ സ്വർണം പണയംവച്ച്‌ 52,89,000 രൂപ തട്ടിയെടുത്തെന്നാണ്‌ പരാതി. സ്വർണം പരിശോധിച്ചപ്പോൾ സംശയം തോന്നിയ മാനേജർ പൊലീസിൽ പരാതി നൽകുകയായിരുന്നു. എസ്‌എച്ച്‌ഒ എ എൽ പ്രിയയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്ന്‌ നാലുപേരുടെയും അറസ്‌റ്റ്‌ രേഖപ്പെടുത്തുകയായിരുന്നു. റിമാൻഡിലായ പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങി. അഖിൽരാജിന്റെ ഭാര്യ അനഘയാണ്‌ മുക്കുപണ്ടം പണയംവച്ചത്‌. ആദ്യം 198.98 ഗ്രാം സ്വർണം പണയംവച്ച്‌ 18,00000 രൂപയും തുടർന്ന്‌ 248.27 ഗ്രാം സ്വർണം പണയംവച്ച്‌ 20,00000 രൂപയും 158.06 ഗ്രാം പണയംവച്ച്‌ 14,89,000 രൂപയുമാണ്‌ തട്ടിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home