Deshabhimani

ഫ്രാക്ക് വാർഷികം

ഫ്രാക്ക് വാർഷികം ജില്ലാപഞ്ചായത്ത്‌അംഗം ദീപാ അനിൽ ഉദ്ഘാടനം ചെയ്യുന്നു

ഫ്രാക്ക് വാർഷികം ജില്ലാപഞ്ചായത്ത്‌അംഗം ദീപാ അനിൽ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 04, 2026, 01:56 AM | 1 min read

കിളിമാനൂർ

കിളിമാനൂർ മേഖലയിലെ റസിഡന്റ്‌സ്‌ അസോസിയേഷനുകളുടെ കൂട്ടായ്മ, ഫോറം ഓഫ് റസിഡന്റ്‌സ്‌ അസോസിയേഷ (ഫ്രാക്ക്)ന്റെ വാർഷികവും കുടുംബസംഗമവും ജില്ലാപഞ്ചായത്ത്‌അംഗം ദീപ അനിൽ ഉദ്ഘാടനം ചെയ്തു. കാഥികൻ പുളിമാത്ത് ശ്രീകുമാർ മുഖ്യാതിഥിയായി. മികച്ച അസോസിയേഷനുള്ള കെ തങ്കപ്പൻപിള്ള, കെ എസ് ആനന്ദൻ സ്മാരക അവാർഡുകൾ "സ്വതന്ത്ര'യും രണ്ടാംസ്ഥാനം "ഊന്നൻകല്ല് റസിഡന്റ്‌സ്‌ അസോസിയേഷനും നേടി. വിവിധ പുരസ്‌കാരങ്ങളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ്‌ എസ് ഷാജുമോൾ, സി എസ് സരിഗ, കെ ഗിരിജ എന്നിവർ നിർവഹിച്ചു. സംസ്ഥാന നാടക അക്കാദമി പുരസ്‌കാരം നേടിയ രജിത് നാലുകെട്ട്‌, പുളിമാത്ത് ശ്രീകുമാർ, ജനപ്രതിനിധികൾ എന്നിവരെ ആദരിച്ചു. അസോസിയേഷൻ പ്രസിഡന്റ്‌ എം എസ് പ്രേംചന്ദ്രബാബു അധ്യക്ഷനായി. ജനറൽ സെക്രട്ടറി എൻ ഹരികൃഷ്ണൻ, ജി ചന്ദ്രബാബു, എസ് ഹരീഷ് കുമാർ, ആർ സുഭാഷ്, മോഹൻ വാലഞ്ചേരി, ടി ചന്ദ്രബാബു, എ ടി പിള്ള, രാജേന്ദ്രൻ നായർ, രാജുകുമാർ, ചന്ദ്രൻ പിള്ള, മധു തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home