മുൻ ഫുട്‌ബോൾ താരം നജീബ് ഖാൻ വീണ്ടും എംഡിഎംഎയുമായി പിടിയിൽ

നജീബ് ഖാൻ
തിരുവനന്തപുരം
എംഡിഎംഎയുമായി മുൻ ഫുട‍് ബോൾ താരം നജീബ് ഖാൻ വീണ്ടും പൊലീസ് പിടിയിലായി. തന്പാനൂർ അരിസ്‌റ്റോ ജങ്‌ഷനിലെ ഹോട്ടൽമുറിയിൽനിന്നാണ് ഇത്തവണയും പിടിയിലായത്. ഇയാളിൽനിന്ന് .18 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടതായി തന്പാനൂർ പൊലീസ് പറഞ്ഞു. മാർച്ച് 26ന് ഇയാൾ ഇതേ ഹോട്ടലിൽനിന്ന് എംഡിഎംഎയുമായി പിടിയിലായിരുന്നു. അന്ന് 4 ഗ്രാം എംഡിഎംഎ കൈവശമുണ്ടായി രുന്നു. ട്രാവൻകൂർ ടൈറ്റാനിയത്തിലെ ഉദ്യോഗസ്ഥനാണിയാൾ. ബംഗളൂരുവില്‍നിന്ന് എത്തിക്കുന്ന എംഡിഎംഎ ഓൺലൈൻ ആപ്പിലൂടെ ആളെ കണ്ടെത്തി വിൽക്കുന്നതാണ് ഇയാളുടെ രീതി.










0 comments