Deshabhimani

റജിലയ്ക്കിത് സ്വീറ്റ് 60's...

റജില തന്റെ കഫേയിൽ

റജില തന്റെ കഫേയിൽ

avatar
അഖില ബാലകൃഷ്‌ണൻ

Published on Oct 25, 2026, 12:13 AM | 1 min read

‘ശരീരം പിന്നോട്ടുവലിക്കാറുണ്ട്‌, മനസ്സ്‌ മുന്നോട്ടുതന്നെയാണ്‌’– അറുപതാം വയസ്സിൽ സ്വന്തമായൊരു കഫേ, അതും ജെൻ സി വൈബിൽ. ഏതു പ്രായത്തിലും ജീവിതം മധുരമാക്കാമെന്ന്‌ റജില. ‘ഉമ്മിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ടത്‌ പ്രൊഫഷനാക്കിക്കൂടെ’– രണ്ടു വർഷം മുന്പേ മക്കൾ ചോദിച്ചതാണ്‌. പിന്നൊന്നും നോക്കിയില്ല. ആദ്യം ഇൻസ്റ്റ പേജ്‌. അസാമാന്യ കുക്ക്‌ ആണെങ്കിലും ബേക്കിങ്‌ വശമില്ലായിരുന്നു. യുട്യൂബും ഇൻസ്റ്റഗ്രാമും ഗുരുക്കളായി. പോകെപ്പോകെ സ്വന്തമായ ചില പരീക്ഷണങ്ങളും. ചിലത്‌ പാളിയെങ്കിലും വിട്ടുകൊടുത്തില്ല. വീണ്ടും വീണ്ടും ശ്രമിച്ചു. ഇൻസ്റ്റ വഴി പതിയെ ഓർ ഡറുകളെത്തി. ഒരിക്കൽ കഴിച്ചവർ പിന്നെയും തേടിയെത്തി. കേക്കുകളും കുക്കീസും ബ്ര‍ൗണീസും നിറഞ്ഞ ഇൻസ്റ്റ പേജ്‌ ഹിറ്റ്‌. ഓർഡറുകൾ കൂടുതലായപ്പോൾ തിരുവനന്തപുരം വട്ടിയൂർക്കാവ്‌ മഞ്ചാടിമൂട്‌ വീടിനോടുചേർന്ന്‌ ‘ഉമ്മീസ്‌ മഖ്‌ബീസ്‌’ കഫേ- തുറന്നു. ‘നല്ല ആഹാരം ഉണ്ടാക്കാൻ എന്നും ഇഷ്ടമാണ്‌. പക്ഷേ, ഇത്രയും പേരിലേക്ക്‌ എത്തിക്കാനാകുമെന്ന്‌ കരുതിയതല്ല. പത്തനംതിട്ടയിൽ ഭർത്താവ്‌ മുഹമ്മദ്‌ ബഷീറിന്‌ ഹോട്ടലുണ്ട്‌. അവിടെ ഒരുവർഷം സഹായിക്കാൻ പോയിരുന്നു. ബീഫ്‌ ഒക്കെ ഉണ്ടാക്കുമ്പോൾ ആളുകൾ ചോദിച്ചെത്തും’– റജില വന്നവഴി ഓർക്കുന്നു. ‘പിണങ്ങുമ്പോഴും സന്തോഷം ഉള്ളപ്പോഴുമൊക്കെ ഉമ്മി ഞങ്ങൾക്ക്‌ എന്തെങ്കിലും രുചിയോടെ ഉണ്ടാക്കിത്തരും. ഇപ്പോൾ മറ്റുള്ളവരിലേക്കും അതെത്തുന്നതിൽ സന്തോഷം’– മകൾ ബിസ്‌മി പറഞ്ഞു. മുഹമ്മദ്‌ ബഷീറും മറ്റു രണ്ടു മക്കൾ ബിജിയും ബിജീസും പിന്തുണയുമായി കൂടെയുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home