ad
Deshabhimani

ഇടവയിൽ വലിയ ബോട്ടുകളിൽ മത്സ്യബന്ധനം; റോഡ് ഉപരോധിച്ചു

പുറംകടലിൽ വലിയ ബോട്ടുകൾ മത്സ്യബന്ധനം നടത്തുന്നതിനെതിരെ  വെറ്റക്കടയിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിച്ചപ്പോൾ​
വെബ് ഡെസ്ക്

Published on Aug 19, 2026, 12:00 AM | 1 min read

വർക്കല ​

പുറംകടലിൽ വലിയ ബോട്ടുകളിൽ മത്സ്യബന്ധനം നടത്തുന്നതിനെതിരെ ഇടവ വെറ്റക്കടയിൽ മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിച്ചു. കൊല്ലം, കോവളം ഭാഗങ്ങളിൽനിന്നുള്ള വലിയ ബോട്ടുകൾ വെറ്റക്കട തീരമേഖലയിലെത്തി മത്സ്യബന്ധനം നടത്തുന്നതിനെതിരെയാണ് പ്രതിഷേധം. ഞായർ രാത്രിയാണ് വള്ളങ്ങൾ റോഡിന് കുറുകെ കയറ്റിവച്ച്‌ മത്സ്യത്തൊഴിലാളികൾ ഗതാഗതം തടഞ്ഞത്. വലിയ ബോട്ടുകളുടെ മത്സ്യബന്ധനംമൂലം പ്രദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനം പ്രതിസന്ധിയിലാകുന്നതായും ഇവർ പറഞ്ഞു. ഉപരോധത്തെ തുടർന്ന് ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. അയിരൂർ പൊലീസ് സ്ഥലത്തെത്തി മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തുകയും ഫിഷറീസ് വകുപ്പും കോസ്റ്റൽ പൊലീസുമായി ആലോചിച്ച് പുറംകടലിലെ വലിയ ബോട്ടുകളുടെ മത്സ്യബന്ധനത്തിനെതിരെ നടപടി സ്വീകരിക്കാമെന്ന ഉറപ്പിൻമേൽ ഉപരോധം അവസാനിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home