ad
Deshabhimani

ആയുധങ്ങളുമായി
ആക്രമണം; 3 പേർ അറസ്റ്റിൽ

പിടിയിലായ പ്രതികൾ

പിടിയിലായ പ്രതികൾ

വെബ് ഡെസ്ക്

Published on Aug 26, 2026, 01:18 AM | 1 min read

കിളിമാനൂര്‍

ഒറ്റൂർ മൂങ്ങോട് സെന്റ് സെബാസ്റ്റ്യൻ പള്ളിക്ക് സമീപം ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജോബിൻ എന്നയാളെ ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ. ഒറ്റൂർ മൂങ്ങോട് പാണന്റെവിള വീട്ടിൽ ജോൺപോൾ, സഹോദരൻ ജോസ് പോൾ, ഒറ്റൂർ വെമ്പലോട് സ്വദേശി റിജിൻ എന്നിവരെയാണ് കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു. കല്ലമ്പലം സിഐ ഡി ദീപു, എസ്എച്ച്ഒ ആർ മനു , നിതിൻ, ഹരി, സമ്പത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്. മൂന്ന് പ്രതികളും നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ടവരാണെന്ന് പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home