ആശുപത്രിയിൽ തീപിടിത്തം; രേഖകളും ഫയലുകളും നശിച്ചു

ഡിപിഎംഎസ് ആശുപത്രിയിലുണ്ടായ തീപിടിത്തം
കരകുളം
കരകുളം ഡിപിഎംഎസ് ആശുപത്രിയിൽ തീപിടിത്തം. വ്യാഴം രാവിലെ 10.30ന് ആശുപത്രിയുടെ താഴത്തെ നിലയിൽ പഴയ രേഖകളും ഫയലുകളും സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപടർന്നത്. ജീവനക്കാരും നാട്ടുകാരും ചേർന്ന് കെട്ടിടത്തിലുണ്ടായിരുന്ന രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. നെടുമങ്ങാട്, രാജാജി നഗർ സ്റ്റേഷനുകളിൽനിന്നായി നാല് യൂണിറ്റ് അഗ്നിരക്ഷാസേനയും അരുവിക്കര പൊലീസും എത്തി. മുറിയുടെ മേൽക്കൂരയിലെ ഷീറ്റ് മാറ്റി സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് ഒന്നര മണിക്കൂറോളമെടുത്താണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടകാരണം വിശദപരിശോധനക്കുശേഷമേ വ്യക്തമാകൂ. ജി ആർ അനിൽ എംഎൽഎ, കരകുളം പഞ്ചായത്ത് പ്രസിഡന്റ് സി അജിത്ത് എന്നിവർ സ്ഥലത്തെത്തി.










0 comments