ബസിൽ തീയും പുകയും

ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസിൽ പുക പടർന്നതിനെ തുടർന്ന് ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കുന്നു
ആറ്റിങ്ങൽ
കെഎസ്‌ആർടിസി ബസിൽ തീയും പുകയും. പരിസരവാസികളുടെ ഇടപെടലിനെ തുടർന്ന് ദുരന്തം ഒഴിവാക്കി. പുക കണ്ട് ബസ് ദേശീയ പാതയിൽ ആറ്റിങ്ങൽ ബസ് സ്റ്റാൻഡിന് സമീപം നിർത്തി യാത്രക്കാരെ പുറത്ത് ഇറക്കുന്നതിനിടെ യാത്രക്കാരുടെ ബാഗുകളിലേയ്ക്കും തീ പടർന്നിരുന്നു. സമീപത്തെ വ്യാപാര സ്ഥാപനത്തിലെ അഗ്നി നിയന്ത്രണ സംവിധാനം എത്തിച്ച് ജീവനക്കാർ തീ കെടുത്തുകയായിരുന്നു. തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേക്ക് പോയ ബസിന്റെ ഉൾവശത്തെ ചാർജിങ് സോക്കറ്റിന് സമീപത്തു നിന്നാണ് തീയും പുകയുമുയർന്നത്. ഇതിനോട് ചേർന്ന് വച്ചിരുന്ന ബാഗുകളിലും തീ പടർന്നു. ഉടൻ ബസ് റോഡ് അരികിലേക്ക് നിർത്തി യാത്രക്കാരെ ബസ് ജീവനക്കാർ സുരക്ഷിതരായി പുറത്തിറക്കി. 50 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.











0 comments