ad
Deshabhimani

കയർ പ്രോജക്ട് ഓഫീസ്‌ മാർച്ച്‌

കയർ തൊഴിലാളികൾക്ക് 
ഉത്സവബത്ത അനുവദിക്കണം

കയർ തൊഴിലാളി യൂണിയൻ ചിറയിൻകീഴ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ കയർ പ്രോജക്ട് ഓഫീസിലേക്ക് നടന്ന മാർച്ചും ധർണയും  ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനം ചെയ്യുന്നു

കയർ തൊഴിലാളി യൂണിയൻ ചിറയിൻകീഴ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ കയർ പ്രോജക്ട് ഓഫീസിലേക്ക് നടന്ന മാർച്ചും ധർണയും ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനം ചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Aug 14, 2026, 02:24 AM | 1 min read

ആറ്റിങ്ങൽ

കയർ തൊഴിലാളി സംഘങ്ങൾക്ക് പ്രവർത്തന മൂലധനം നൽകണമെന്നും തൊഴിലാളികൾക്ക് ഉത്സവബത്ത അനുവദിക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി. കേരളത്തിൽ തൊഴിലാളികളെ പുച്ഛത്തോടെ കാണുന്ന സർക്കാരാണുള്ളത്‌. അതിനാലാണ് ക്ഷേമ പെൻഷൻ വിതരണത്തിൽനിന്ന്‌ സഹകരണ ബാങ്കുകളെ ഒഴിവാക്കുന്നതടക്കം തൊഴിലാളിദ്രോഹ നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. "കയർ തൊഴിലാളികളെ സംരക്ഷിക്കുക, കയർ സംഘങ്ങളെ സഹായിക്കുക, സംഘങ്ങൾ പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിക്കുക’ എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കയർ തൊഴിലാളി യൂണിയൻ ചിറയിൻകീഴ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ കയർ പ്രോജക്ട് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ്‌ ആർ സുഭാഷ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി എൻ സായികുമാർ, പി മണികണ്ഠൻ, എം എം ഇബ്രാഹിം, ബി ചന്ദ്രികാമ്മ, കഠിനംകുളം സാബു, ആർ അജിത്, ജി വ്യാസൻ, ഡി ജയകുമാർ, എം പി അനിൽ ജോയ്, ആർ അംബിക, ബി ധർമപാലൻ എന്നിവർ സംസാരിച്ചു. നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്ത പ്രകടനം കെഎസ്ആർടിസി ജങ്‌ഷനിൽനിന്നാരംഭിച്ച് സിവിൽ സ്‌റ്റേഷന് മുന്നിൽ സമാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home