കർഷകസംഘം ജില്ലാ സമ്മേളനം
സംഘാടക സമിതിയായി

തിരുവനന്തപുരം
കേരള കർഷകസംഘം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സ്വാഗതസംഘം രൂപീകരണയോഗം ഡി കെ മുരളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി എസ് പദ്മകുമാർ അധ്യക്ഷനായി. കെ സി വിക്രമൻ, എ പ്രതാപചന്ദ്രൻ, എസ് കെ പ്രീജ, എം എം ബഷീർ, എം മനോഹരൻ, ജി വസുന്ധരൻ, എം സോമശേഖരൻ, കെ പ്രസാദ് എന്നിവർ സംസാരിച്ചു. എ പ്രതാപചന്ദ്രൻ ചെയർമാനായും എം എം ബഷീർ ജനറൽ കൺവീനറായും 301 അംഗ സംഘാടകസമിതിക്ക് രൂപം നൽകി. ആഗസ്ത് ആറ്, ഏഴ്, എട്ട് തീയതികളിൽ പാപ്പനംകോട് സമ്മേളനം നടക്കും.










0 comments