ad
Deshabhimani

റബർ മരം വീണ്‌ ഗതാഗതം തടസ്സപ്പെട്ടു

കുടവൂരിൽ റബർ മരം ഒടിഞ്ഞ് റോഡിന്‌ കുറുകെ വീണനിലയിൽ

കുടവൂരിൽ റബർ മരം ഒടിഞ്ഞ് റോഡിന്‌ കുറുകെ വീണനിലയിൽ

വെബ് ഡെസ്ക്

Published on Jun 07, 2026, 03:06 AM | 1 min read

​കിളിമാനൂർ

കുടവൂർ പത്തനാപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം വൈഎംഎ റോഡിൽ പ്രദേശവാസിയുടെ വസ്തുവിലെ മരം റോഡിനു കുറുകെ വീണ്‌ ഗതാഗതം തടസ്സപ്പെട്ടു. വെള്ളി രാത്രി പെയ്ത ശക്തമായ മഴയിലും കാറ്റിലുമാണ് കൂറ്റൻ റബർ മരം ഒടിഞ്ഞുവീണത്‌. വൈദ്യുതി ലൈനും പൊട്ടി. കെഎസ്ഇബി ജീവനക്കാർ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വൈകിട്ടോടെ മരം മുറിച്ചുമാറ്റി ഗതാഗതവും വൈദ്യുതിയും പുനഃസ്ഥാപിച്ചു. പ്രദേശത്ത് മറ്റിടങ്ങളിലും മരങ്ങൾ ഒടിഞ്ഞു വീണ് വ്യാപക നാശമുണ്ടായി. വാഴ, മരച്ചീനി ഉൾപ്പെടെയുള്ള കൃഷികളും നശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home