Deshabhimani

പൊളിഞ്ഞ 
 കള്ളങ്ങൾ

അറസ്റ്റിലായ രവീന്ദ്രൻനായർ

അറസ്റ്റിലായ രവീന്ദ്രൻനായർ

വെബ് ഡെസ്ക്

Published on Oct 15, 2026, 12:21 AM | 1 min read

തലയടിച്ച്‌ നിലത്തുവീണാണ്‌ ജയമാധവന്റെ മരണമെന്ന ബന്ധുവിന്റെ മൊഴി തെറ്റെന്ന്‌ തെളിഞ്ഞു. മരണം സ്ഥിരീകരിച്ചശേഷം താനും വീട്ടുജോലിക്കാരി ലീലയും കരമന സ്റ്റേഷനിൽ പോയെന്നും ലീല പിന്നീട്‌ കൂടത്തിൽ തറവാട്ടിലേക്ക് മടങ്ങിയെന്നുമായിരുന്നു കാര്യസ്ഥൻ രവീന്ദ്രന്റെ മൊഴി. സ്റ്റേഷനിൽ പോയില്ലെന്നും തന്നോട് വീട്ടിൽ പോകാൻ രവീന്ദ്രൻ പറഞ്ഞെന്നും ലീല വെളിപ്പെടുത്തി. ആശുപത്രിയിൽ ഗുണ്ടകളുടെ സാന്നിധ്യമുണ്ടായതായും കണ്ടെത്തി.

ഓട്ടോക്കഥയും പാളി

ജയമാധവനെ ആശുപത്രിയിലെത്തിക്കാൻ രവീന്ദ്രൻനായർ ഓട്ടോ വിളിച്ചില്ല. തന്റെ ഓട്ടോയിലാണ്‌ എത്തിച്ചതെന്ന ഡ്രൈവർ സുമേഷിന്റെ മൊഴിയും കള്ളമെന്ന്‌ തെളിഞ്ഞു. ആശുപത്രിയിൽ പോയിട്ടില്ലെന്നും രവീന്ദ്രൻ അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തതിനാലാണ്‌ കള്ളമൊഴി നൽകിയതെന്നും ഇയാൾ വ്യക്തമാക്കി. ​

വിൽപ്പത്രവും വ്യാജം

ജയമാധവൻ നായർ സ്വത്തുക്കൾ തനിക്ക്‌ കൈമാറിക്കൊണ്ടുള്ള വിൽപ്പത്രം തയ്യാറാക്കിയെന്ന്‌ കാര്യസ്ഥൻ പ്രചരിപ്പിച്ചിരുന്നു. വിൽപ്പത്രം വ്യാജമാണെന്നും കാര്യസ്ഥന്റെ നേതൃത്വത്തിലാണിത്‌ തയ്യാറാക്കിയതെന്നും തെളിഞ്ഞു. ​

ചോദ്യമായി ഏഴ് 
മരണങ്ങൾ

കുടുംബനാഥൻ ഗോപിനാഥൻ നായരടക്കം ഏഴുപേരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഭാര്യ സുമുഖിയമ്മ, മക്കൾ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണിക്കൃഷ്ണൻ നായർ, മറ്റൊരു സഹോദരൻ നാരായണപിള്ളയുടെ മകൻ ജയമാധവൻ എന്നിവരാണ്‌ വിവിധ കാലയളവിൽ മരിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home