ad
Deshabhimani

മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റങ്ങൾക്കെതിരെ ജീവനക്കാർ പ്രതിഷേധിച്ചു

എൻജിഒ യൂണിയൻ പ്രതിഷേധ സമരം സംസ്ഥാന വൈസ് പ്രസിഡന്റ്‌ എസ് ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

എൻജിഒ യൂണിയൻ പ്രതിഷേധ സമരം സംസ്ഥാന വൈസ് പ്രസിഡന്റ്‌ എസ് ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 18, 2026, 01:00 AM | 1 min read

തിരുവനന്തപുരം

ജലസേചന വകുപ്പിലെ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റങ്ങൾക്കെതിരെ എൻജിഒ യൂണിയൻ പ്രതിഷേധിച്ചു. ഒറ്റ ഉത്തരവിലൂടെ ക്ലറിക്കൽ തസ്തികയിലെ 226 പേരെയാണ് സ്ഥലംമാറ്റിയത്. വിധവകളും രോഗബാധിതരുമടക്കം നിരവധി വനിതാ ജീവനക്കാരെയും ദൂരയിടങ്ങളിലേക്ക്‌ മാറ്റി. ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് എൻജിഒ യൂണിയൻ ആവശ്യപ്പെട്ടു. ഇറിഗേഷൻ വകുപ്പ് ആസ്ഥാനത്ത് യൂണിയൻ പ്രകടനം ന
ടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ എസ് ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി സുരേഷ്, സംസ്ഥാന കമ്മിറ്റി അംഗം എം ജെ ഷീജ, സൗത്ത് ജില്ലാ ട്രഷറർ കെ ആർ സുഭാഷ്, ജില്ലാ വൈസ് പ്രസിഡന്റ്‌ കെ ആർ സന്തോഷ്, ജോയിന്റ്‌ സെക്രട്ടറിമാരായ ജെ ശ്രീമോൻ, ജി സുനിൽകുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home