ad
Deshabhimani

​ഭൗമശാസ്ത്ര പുരസ്കാരങ്ങൾ സമ്മാനിച്ചു

ചെമ്പഴന്തി എസ്എൻ കോളേജിന്റെ മഹേഷ് സുരേന്ദ്രൻപിള്ള ഭൗമശാസ്ത്ര 
പുരസ്കാരം ഡി വി ദേവികയ്ക്ക്‌ എൻ രൂപ സമ്മാനിക്കുന്നു

ചെമ്പഴന്തി എസ്എൻ കോളേജിന്റെ മഹേഷ് സുരേന്ദ്രൻപിള്ള ഭൗമശാസ്ത്ര 
പുരസ്കാരം ഡി വി ദേവികയ്ക്ക്‌ എൻ രൂപ സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Jun 13, 2026, 03:40 AM | 1 min read

കഴക്കൂട്ടം

ചെമ്പഴന്തി എസ്എൻ കോളേജിന്റെ മഹേഷ് സുരേന്ദ്രൻപിള്ള ഭൗമശാസ്ത്ര പുരസ്കാരം ഡി വി ദേവികയ്ക്ക്‌ സമ്മാനിച്ചു. രാജു ജെ മെമ്മോറിയൽ എൻഡോവ്മെന്റിന്‌ പവിത്ര പ്രദീപ്‌ അർഹയായി. 25,000 രൂപവീതവും മെമന്റോയും അടങ്ങുന്നതാണ്‌ പുരസ്‌കാരം. ഭൗമശാസ്ത്ര പഠനരംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്ന വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിനാണ്‌ പുരസ്കാരം. മഹേഷ് സുരേന്ദ്രൻപിള്ളയുടെ സ്‌മരണയ്‌ക്കായി ഭാര്യ എൻ രൂപയും രാജു ജെ മെമ്മോറിയൽ എൻഡോവ്മെന്റ് ജിയോളജി പൂർവവിദ്യാർഥി സംഘടനയായ ഈയോൺസും ചേർന്നാണ്‌ പുരസ്‌കാരം ഏർപ്പെടുത്തിയത്. കോളേജ് പ്രിൻസിപ്പൽ ഡോ. ജെ ലെജി ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ഡോ. സജി സഹദേവൻ, അസി. പ്രൊഫസർ ഡോ. എസ് ആർ ശ്രീല, പിടിഎ സെക്രട്ടറി ഡോ. ശ്രീചിത്ര, മഹേഷ് സുരേന്ദ്രൻപിള്ളയുടെ ഭാര്യ എൻ രൂപ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home