തെരുവുനായ ഷെൽട്ടർ
ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് ബ്ലോക്ക് സെക്രട്ടറി ശിജിത്ത് ശിവസ് ഉദ്ഘാടനം ചെയ്യുന്നു
കോവളം
കരുംകുളം നാഗപുരത്തെ തെരുവുനായ ഷെൽട്ടറിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു. കോവളം ബ്ലോക്ക് കമ്മിറ്റിസംഘടിപ്പിച്ച മാർച്ച് സെക്രട്ടറി ശിജിത്ത് ശിവസ് ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി അജിത്ത് അധ്യക്ഷനായി. പ്രസിഡന്റ് എസ് മണിക്കുട്ടൻ, സിപിഐ എം ലോക്കൽ സെക്രട്ടറി വിനോദ് വൈശാഖി, ജി അനിൽകുമാർ, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ചന്തു അശോക്, സോണി, ഉണ്ണിക്കുട്ടൻ, വിനീത്, ഡിവൈഎഫ്ഐ കരുംകുളം മേഖലാ ട്രഷറർ അരുണിമ എന്നിവർ പങ്കെടുത്തു. ജനവാസ മേഖലയിലാണ് കോർപറേഷൻ മേഖലകളിൽനിന്ന് പിടികൂടിയ നൂറുകണക്കിന് നായ്ക്കളെ എത്തിച്ച് പാർപ്പിക്കുന്നത്. ഇതേത്തുടർന്നാണ് ഡിവൈഎഫ്ഐ പ്രതിഷേധ പരിപാടികളിലേക്ക് കടന്നത്.









0 comments