ഇലകമണിൽ കുടിവെള്ളം കിട്ടാക്കനി
ഡിവൈഎഫ്ഐ ജല അതോറിറ്റി ഓഫീസ് ഉപരോധിച്ചു

ഇലകമണിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ വർക്കല ജലഅതോറിറ്റി അസിസ്റ്റന്റ് എൻജിനിയർ ഓഫീസ് ഉപരോധിച്ചപ്പോൾ
വർക്കല
ഇലകമൺ പഞ്ചായത്തിൽ ദിവസങ്ങളായി കുടിവെള്ളം ലഭ്യമല്ലാതായതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജലഅതോറിറ്റി അസിസ്റ്റന്റ് എൻജിനിയർ ഓഫീസ് ഉപരോധിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ലെനിൻ രാജ്, ബ്ലോക്ക് സെക്രട്ടറി ഷാഹിൻ കല്ലമ്പലം, പ്രസിഡന്റ് ആർ മനുരാജ്, മേഖലാ സെക്രട്ടറി ശബരി, പ്രസിഡന്റ് സവിൻ രാജ് , ബ്ലോക്ക് കമ്മിറ്റി അംഗം വർഷ രഞ്ജിത്ത് എന്നിവർ നടത്തിയ ചർച്ചയിൽ വ്യാഴം രാവിലെ പത്തിനകം വെള്ളം ലഭ്യമാക്കുമെന്ന് അസിസ്റ്റന്റ് എൻജിനിയർ ഉറപ്പ് നൽകി. പഞ്ചായത്ത് കായൽപ്പുറം പമ്പ് ഹൗസ് നവീകരിക്കുന്നതിനായി 45 ലക്ഷം രൂപ ജലവകുപ്പിന് കൈമാറിയിട്ടും തുടർ നടപടികൾ സർക്കാരിന്റെ ഉദാസീനത കാരണം നീങ്ങുന്നില്ല. പരിഹാരം ഉണ്ടാകുന്നതുവരെ സമര വുമായി മുന്നോട്ട് പോകുമെന്ന് ഡിവൈഎഫ്ഐ ഭാരവാഹികൾ അറിയിച്ചു.









0 comments