ad
Deshabhimani

മലയോര മേഖലയില്‍ പിടിമുറുക്കി
ലഹരിമാഫിയ; ഇടപെടാതെ എക്സൈസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 17, 2026, 02:45 AM | 1 min read

വെള്ളറട

തമിഴ്‌നാട് അതിർത്തിയായ മലയോര മേഖലയിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് കഞ്ചാവും -നിരോധിത പുകയില ഉൽപ്പന്നങ്ങളും വ്യാപകമാകുന്നതായി പരാതി. അതിർത്തി കടന്നെത്തുന്ന കഞ്ചാവ് രഹസ്യ ഗോഡൗണുകളിൽ സൂക്ഷിക്കുന്നുണ്ടെന്നാണ് വിവരം. ആറാട്ടുകുഴി, പനച്ചമൂട്, ചെറിയകൊല്ല, കാരക്കോണം, കന്നുമാംമൂട് തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാന പ്രവർത്തനം. അതിർത്തി പ്രദേശങ്ങളിൽ എക്സൈസ് ചെക്ക് പോസ്റ്റുകൾ ഇല്ലാത്തതും കൃത്യമായ പരിശോധനകൾ നടക്കാത്തതുമാണ് ലഹരിവസ്തുക്കളുടെ ഒഴുക്ക് വർധിക്കാൻ കാരണമെന്നാണ് വിലയിരുത്തല്‍. അതിര്‍ത്തിയില്‍ എക്സൈസിന്റെ പരിശോധന കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം. ലഹരി വിപണനം തടയണമെന്ന് ആവശ്യപ്പെട്ട് മലയോര ഗ്രാമങ്ങളിൽനിന്ന്‌ എക്സൈസ് വകുപ്പിന് നിരവധി പരാതികൾ ലഭിക്കുന്നുണ്ടെങ്കിലും ലഹരിശൃംഖലയിലെ പ്രധാന കണ്ണികളെ കണ്ടെത്താൻ അധികൃതർക്ക് കഴിയുന്നില്ല. സ്കൂൾ വിദ്യാർഥിനികൾ ഉൾപ്പെടെയുള്ള സ്ത്രീകളെയാണ് ഇപ്പോള്‍ കാരിയര്‍മാരായി ഉപയോഗിക്കുന്നത്. ഇവർക്ക് സഞ്ചരിക്കാന്‍ മാഫിയാ സംഘങ്ങൾ ഇരുചക്രവാഹനങ്ങളും നൽകുന്നുണ്ട്. ലഹരി ഉപയോഗം വർധിച്ചതോടെ പ്രദേശത്തെ യുവാക്കൾക്കിടയിൽ ആത്മഹത്യാ പ്രവണത കൂടിവരുന്നതായും റിപ്പോർട്ടുണ്ട്.

ചെക്ക് പോസ്റ്റ് സ്ഥാപിക്കണം​

അതിർത്തി കടന്നുള്ള ലഹരി വിതരണം തടയാൻ അടിയന്തരമായി എക്സൈസ് ചെക്ക് പോസ്റ്റ് സ്ഥാപിക്കണം. വിദ്യാർഥികളെയും യുവാക്കളെയും മഹാവിപത്തിൽനിന്ന് രക്ഷിക്കാൻ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും അനിവാര്യമാണ്.

സി ജ്ഞാന ദാസ്

വെള്ളറട പഞ്ചായത്ത് വൈസ് പ്രസിഡന്റ്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home