Deshabhimani

സെക്രട്ടറിയറ്റിന്‌ മുന്നിൽ ‘ലൈറ്റ് മരിച്ചേ' നാടകം അവതരിപ്പിച്ച് വിദ്യാർഥികൾ

"ഞങ്ങളുടെ ഉത്തരങ്ങൾ 
അവർക്ക് മനസ്സിലാകില്ല'

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 04, 2026, 11:32 PM | 1 min read

തിരുവനന്തപുരം

പ്രതീകാത്മകമായി എഴുതിയ പരീക്ഷയുടെ ഉത്തരപേപ്പർ ഉയർത്തി ‘ഞങ്ങൾ കണ്ടെത്തിയ ഉത്തരങ്ങളില്ലേ, അതവർക്ക് മനസ്സിലാകില്ല’ എന്ന കാലടി സംസ്‌കൃത സർവകലാശാലയിലെ വിദ്യാർഥികളായ അനഘ വി നായരുടെയും ജിഷ്ണു സുരേഷിന്റെയും എം എസ് ശിവകുമാറിന്റെയും വാക്കുകൾ ചുറ്റുംനിന്നവരുടെ ഉള്ളിലാണ്‌ തറച്ചത്‌. സർവകലാശാലയിലെ പഠനസ‍ൗകര്യങ്ങൾ മെച്ചപ്പെടുത്താനായി സമരം ചെയ്‌തിന്റെ പേരിൽ സസ്‌പെൻഡ്‌ ചെയ്യപ്പെട്ട 16 വിദ്യാർഥികളിൽ ഉൾപ്പെട്ടവരാണ്‌ മൂവരും. ബുധനാഴ്‌ച സഹപാഠികൾ പരീക്ഷ എഴുതുമ്പോൾ സെക്രട്ടറിയറ്റിന്‌ മുന്നിൽ നാടകം കളിച്ച്‌ പ്രതിഷേധിക്കുകയായിരുന്നു ഇവർ. കാലടി സംസ്‌കൃത സർവകലാശാലയിലെ വിദ്യാർഥികൾക്കുനേരെയുള്ള പകപോക്കൽ നടപടി പിൻവലിക്കുക, വിദ്യാർഥികളെ ഉടൻ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ എസ്‌എഫ്‌ഐ നേതൃത്വം നൽകിയ പ്രതിഷേധത്തിൽ, മന്ത്രി റോജി എം ജോൺ വിശേഷിപ്പിച്ച ‘അപരിഷ്‌കൃത നാടകം’ അരങ്ങേറിയത്‌. കേടുവന്ന പഠനോപകരണങ്ങൾ നന്നാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ചെയ്‌ത ‘ലൈറ്റ്‌ മരിച്ചേ’ നാടകം വിദ്യാർഥികൾ സെക്രട്ടറിയറ്റിന്‌ മുന്നിലും ആവർത്തിച്ചു. തുടർഭാഗത്ത്‌ വിദ്യാർഥികൾക്ക്‌ നേരിട്ട സമ്മർദങ്ങളും അവരുടെ ജീവിതവും സ്വപ്നങ്ങളുമെല്ലാം കാണികൾക്ക്‌ മുന്നിലെത്തി. ‘മാപ്പ്‌ പറയില്ല, മാപ്പ് പറയാൻ ഞങ്ങളാരും സംഘികളല്ല’ എന്ന പ്ലക്കാർഡ്‌ ഉയർത്തിയാണ്‌ നാടകം സമാപിച്ചത്‌. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എം വി ജയരാജൻ, എം ബി രാജേഷ്‌, ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ്‌എ എ റഹിം എംപി, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സ‍ഞ്ജീവ്, കവി മുരുകൻ കാട്ടാക്കട, ജി എസ് പ്രദീപ്, ഐ ബി സതീഷ് തുടങ്ങി നാടകം കാണാൻ സാമൂഹിക- രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിലെ നിരവധിപേർ എത്തി.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Medi Collage

02

print edition ഒടുവിൽ ‘യു ടേൺ’ വെട്ടിയ നഴ്‌സിങ്‌ സീറ്റുകൾ നിലനിർത്താൻ ഉത്തരവ്‌
mg university

06

print edition വെെജ്ഞാനിക സദസ്സിന്റെ ഫണ്ട്‌ വെട്ടൽ; സിറ്റിങ് ഫീസ്‌ കൂട്ടാൻ വിസിക്ക്‌ സാമ്പത്തിക പ്രതിസന്ധി തടസ്സമല്ല
deshabhimani section

Recommended

Deshabhimani
Home