Deshabhimani

നീരൊഴുക്ക് തടസപ്പെട്ട് 
ഇലമ്പനം തോട്

പായലും പോളകളും നിറഞ്ഞ ഇലമ്പനം തോട്

പായലും പോളകളും നിറഞ്ഞ ഇലമ്പനം തോട്

വെബ് ഡെസ്ക്

Published on Nov 05, 2026, 12:13 AM | 1 min read

മാന്നാർ

ഇലമ്പനംതോട് പായലും പോളകളും മൂടി നീരൊഴുക്ക്‌ തടസപ്പെട്ടതോടെ പ്രദേശത്തെ നെൽകൃഷി പ്രതിസന്ധിയിൽ. അപ്പർക്കുട്ടനാടൻ പാടശേഖരമായ മാന്നാർ കുരട്ടിശ്ശേരി പുഞ്ചയിലെ ആയിരത്തി അഞ്ഞൂറേക്കറിലെ നെൽകൃഷിക്കുള്ള പ്രധാന ജലസ്രോതസാണ്‌ ഇലമ്പനം തോട്‌. ഇ‍ൗ തോട്ടിലൂടെയാണ്‌ പമ്പാ നദിയിലെ വെള്ളം പാടത്തേക്ക് എത്തിക്കുന്നതും പുറത്തേക്ക് ഒഴുക്കുന്നതും. വേനൽ കൃഷിക്കായി നിലമൊരുക്കൽ ആരംഭിച്ചെങ്കിലും നീരൊഴുക്ക് തടസപ്പെട്ടതിനാൽ പാടത്തേക്ക്‌ ജലം പമ്പ്‌ ചെയ്യാനാകുന്നില്ല. മുൻകാലങ്ങളിൽ കൃഷി തുടങ്ങുന്നതിന് മുന്പ്‌ പഞ്ചായത്ത് ഫണ്ട് അനുവദിച്ച് ഇലമ്പനം തോട് ശുചീകരിച്ചിരുന്നു. തൊഴിലുറപ്പു തൊഴിലാളികൾ പായൽ നീക്കം ചെയ്യുകയും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് അടിത്തട്ടിലെ എക്കലും മാലിന്യങ്ങളും നീക്കുകയും ചെയ്‌തിരുന്നു. ഇത്തവണ അധികൃതർ ഇതിന്‌ തയ്യാറായില്ല. 2023 ലെ സംസ്ഥാന ബജറ്റിൽ ഇലമ്പനം തോട് നവീകരണത്തിന് രണ്ടുകോടി രൂപ വകയിരുത്തിയിരുന്നു. കർഷകരുടെ നിരന്തര ആവശ്യം പരിഗണിച്ച്‌ അന്ന്‌ മന്ത്രിയായിരുന്ന സജിചെറിയാൻ എം എൽ എ യുടെ ശ്രമഫലമായി ആദ്യഘട്ടമായി ഒരു വർഷം മുമ്പ് ഇറിഗേഷൻ പദ്ധതിയിൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പായലും പോളകളും മാലിന്യങ്ങളും നീക്കി തോടിന്റെ ആഴം കൂട്ടിയിരുന്നു. ആഴം കൂട്ടലും സംരക്ഷണ ഭിത്തിയുടെ നിർമാണവുമായിരുന്നു കരാർ. പാടശേഖര സമിതിയുടെയും കർഷകരുടെയും ആവശ്യ പ്രകാരം സംരക്ഷണ ഭിത്തി നിർമാണം ഒഴിവാക്കി. പിന്നീടുണ്ടായ വെള്ളപ്പൊക്കത്തിൽ എക്കലും മാലിന്യങ്ങളും ഒഴുകി എത്തിയതാണ്‌ നീരൊഴുക്ക്‌ തടസപ്പെടാൻ കാരണം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

badminton

01

print edition യൂത്ത്‌ ഒളിമ്പിക്സ് ബാഡ്‌മിന്റൺ; തൻവി സെമിയിൽ
basket Ball

04

print edition സംസ്ഥാന സീനിയർ ബാസ്‌കറ്റ്‌ബോൾ; എറണാകുളം, ആലപ്പുഴ, 
കോട്ടയം മുന്നേറുന്നു
Migwael

05

print edition മിഗ്വേയേലിന്റെ 
മരണത്തിൽ അന്വേഷണം
Kunya

06

print edition ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ റോമയെ 3–2ന് തോൽപ്പിച്ചു; യുണൈറ്റഡ്‌ വിജയവഴിയിൽ
deshabhimani section

Recommended

Deshabhimani
Home