ദേശാഭിമാനി പ്രചാരണം ഊർജിതം
ചവറയിൽ 550 പത്രത്തിന്റെ വാർഷിക വരിസംഖ്യ ഏറ്റുവാങ്ങി

ചവറ
ദേശാഭിമാനി പത്ര പ്രചാരണം ചവറയിൽ ഊർജിതമായി മുന്നോട്ട്. ആദ്യഘട്ട വരിസംഖ്യയും ലിസ്റ്റും ഏറ്റുവാങ്ങി. പന്മന, നീണ്ടകര, തെക്കുഭാഗം, തേവലക്കര സൗത്ത്, തേവലക്കര നോർത്ത്, ചവറ ഈസ്റ്റ്, ചവറ വെസ്റ്റ്, വടക്കുംതല ലോക്കൽ കമ്മിറ്റികളിലായി ചേർത്ത 550 പത്രത്തിന്റെ വാർഷിക വരിസംഖ്യയും ലിസ്റ്റുമാണ് സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി എസ് സുദേവൻ ഏറ്റുവാങ്ങിയത്. ബ്രാഞ്ച്, ലോക്കൽ, ഏരിയ കേന്ദ്രങ്ങളിലായി പ്രവർത്തകരും നേതാക്കന്മാരും ചേർന്ന് പ്രചാരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു മുന്നോട്ടുപോകുകയാണ്. ചടങ്ങിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ടി മനോഹരൻ, വി കെ അനിരുദ്ധൻ, ഏരിയ സെക്രട്ടറി ആർ രവീന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി മുരളീധരൻ, ശ്യാംമോഹൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ സുരേന്ദ്രൻപിള്ള, കെ മോഹനകുട്ടൻ, വി മധു, പി ആർ രജിത്ത് എന്നിവർ സംസാരിച്ചു.









0 comments