Deshabhimani

എൻജിഒ യൂണിയൻ പ്രതിഷേധിച്ചു

എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ചുകളെ തകർക്കരുത്

NGO Union

എൻജിഒ യൂണിയൻ ജില്ലാ എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ചിന് മുന്നിൽ നടത്തിയ യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ എ അൻവർ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Nov 05, 2026, 01:30 AM | 1 min read

കൊച്ചി


എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ചുകളിലെ 75 ശതമാനത്തോളം തസ്തികകൾ നിർത്തലാക്കാനും തൊഴിലില്ലായ്മ വേതനവും സ്വയംതൊഴിൽ പദ്ധതികളും അവസാനിപ്പിക്കാനുമുള്ള സർക്കാർ നീക്കത്തിനെതിരെ എൻജിഒ യൂണിയൻ പ്രതിഷേധം.


നിലവിൽ 22 ലക്ഷത്തോളം ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്തിട്ടുള്ള സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ചുകളിൽ 1063 ജീവനക്കാരാണ് വിവിധ തസ്തികകളിലായി ജോലിചെയ്യുന്നത്. പദ്ധതികളുടെ നടത്തിപ്പ് സ്വകാര്യ തൊഴിൽദാതാക്കളുമായി ധാരണപത്രം ഒപ്പുവെച്ച് ഏൽപ്പിക്കാനാണ് സർക്കാർ നീക്കം. വകുപ്പുതന്നെ ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതികൾ അവസാനിപ്പിക്കുന്നതിലൂടെ സ്വയംതൊഴിൽ പദ്ധതികളുമായി ബന്ധപ്പെട്ട 55ഓളം തസ്തികകളും നഷ്ടപ്പെടും. എംപ്ലോയ്‌മെന്റ് വകുപ്പിന്റെ സേവനങ്ങളും പദ്ധതികളും ശക്തിപ്പെടുത്തുന്നതിന്‌ പകരം ഇല്ലാതാക്കാനുള്ള നടപടികളിൽനിന്ന് സർക്കാർ പിന്മാറണമെന്നും നിലവിലുള്ള പദ്ധതികളും തസ്തികകളും സംരക്ഷിക്കണമെന്നും എൻജിഒ യൂണിയൻ ആവശ്യപ്പെട്ടു.


കാക്കനാട് സിവിൽ സ്റ്റേഷനിൽ നടത്തിയ യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ എ അൻവർ, ജില്ലാ വൈസ് പ്രസിഡന്റ് ലിൻസി വർഗീസ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം എ സി ഗിരിജ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി പ്രശാന്ത്, എ കെ പ്രബൽ, ആർ സജിത്ത് തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

supreme Court

02

print edition കാലടി സർവകലാശാല: വിദ്യാർഥികളുടെ ഹർജി സുപ്രീംകോടതി 
ഇന്ന്‌ പരിഗണിക്കും
v d satheesan

04

print edition കമീഷൻ രാജ്‌ 
പിടിക്കപ്പെട്ടപ്പോൾ കള്ളം പറഞ്ഞ്‌ മുഖ്യമന്ത്രി
kerala highcourt new

06

print edition ആസൂത്രണ ബോർഡ് ചീഫ് നിയമനം; പിഎസ്‍സി നടപടി ശരിവച്ചു
deshabhimani section

Recommended

Deshabhimani
Home