Deshabhimani

ആവശ്യത്തിന്‌ നഴ്‌സുമാരില്ല

ഗവ. ആശുപത്രികൾ പ്രതിസന്ധിയിൽ

22
വെബ് ഡെസ്ക്

Published on Nov 05, 2026, 01:03 AM | 2 min read

കൊല്ലം

ആവശ്യത്തിന്‌ നഴ്‌സുമാരില്ലാതെ വലയുന്ന ജില്ലയിലെ സർക്കാർ ആശുപത്രി പ്രവർത്തനം പ്രതിസന്ധിയിൽ. നിലവിലുള്ള നഴ്‌സുമാർക്ക്‌ രക്തസാമ്പിൾ ശേഖരണത്തിന്റെ ഉത്തരവാദിത്വംകൂടി അടിച്ചേൽപ്പിച്ച്‌ സർക്കാർ ഉത്തരവായി. പകർച്ചപ്പനി ഉൾപ്പെടെ പടർന്നു പിടിക്കുമ്പോഴും ജില്ലാ, താലൂക്ക്‌ ആശുപത്രികൾ, വിക്ടോറിയ ആശുപത്രി എന്നിവിടങ്ങളിൽ ആവശ്യത്തിന്‌ നഴ്‌സുമരില്ല. ഇത്‌ പരിഹരിക്കാതെ കൂടുതൽ ജോലിഭാരം അടിച്ചേൽപ്പിക്കുകയാണ്‌ ആരോഗ്യവകുപ്പ്. ജില്ലാ ആശുപത്രിയിൽ അത്യാഹിത വിഭാഗം ഉൾപ്പെടെയുള്ള 38 വിഭാഗങ്ങളിലായി 264 നഴ്‌സുമാരാണ്‌ വേണ്ടത്. എന്നാൽ, 132 പേർ മാത്രമാണുള്ളത്. ജില്ലാ പഞ്ചായത്തിന്റെ മാലാഖകൂട്ടം പദ്ധതി വഴി 30 നഴ്‌സുമാരെ നിയമിച്ചിരുന്നു. എന്നാൽ, യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പ്രോജക്ടിന്‌ അംഗീകാരം നൽകിയില്ല. ഇതോടെ ഇവർക്ക്‌ ജോലി നഷ്ടപ്പെട്ടു. 60 സ്ഥിരം നഴ്സുമാരുടെ തസ്തികയും ആശുപത്രി ഭരണസമിതി, ദേശീയ ആരോഗ്യ ദൗത്യം എന്നിവ വഴി 30 വീതം താല്‍ക്കാലിക നിയമനവും നടത്തിയാൽ മാത്രമേ സേവനങ്ങൾ യഥാസമയം ലഭ്യമാക്കാനാകൂ. വിക്ടോറിയ ആശുപത്രിയിൽ 17 വിഭാഗങ്ങളിലായി 113 നഴ്സുമാർ വേണ്ടിടത്ത് 75 പേരുടെ സേവനം മാത്രമാണുള്ളത്. രണ്ട്‌ ആശുപത്രികളിലുംഅത്യാഹിത വിഭാഗം, ഐസിയു, ശസ്ത്രക്രിയ വിഭാഗം, ലേബർ റൂം, ഓപ്പറേഷന്‍ തിയേറ്റര്‍, നവജാത ശിശു പരിചരണ വിഭാഗം എന്നിവിടങ്ങൾ അടക്കം രോഗികളുടെ എണ്ണത്തിന് ആനുപാതികമായി നഴ്സുമാരുടെ എണ്ണത്തിന്റെ നാലിലൊന്ന് പോലുമില്ല. ജില്ലയില്‍ ഏറ്റവുമധികം രോഗികള്‍ എത്തുന്ന പുനലൂര്‍ താലൂക്കാശുപത്രിയില്‍ 30 വിഭാഗങ്ങളിലായി ആകെ 31 സ്ഥിരം നേഴ്സുമാർ മാത്രമാണുള്ളത്. 24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവനം ഉറപ്പാക്കാന്‍ തെരഞ്ഞെടുത്ത ആശുപത്രിയില്‍ 200 സ്ഥിരം തസ്തിക വേണം. ഇക്കാരണത്താൽ 24 മണിക്കൂര്‍ സ്പെഷ്യാലിറ്റി സേവനം പ്രായോഗികമല്ല. രോഗീപരിചരണം, മരുന്നുകളും ഉപകരണങ്ങളും അവയുടെ ഓഫീസ് സംബന്ധമായ കണക്കുകള്‍, സ്റ്റോക്ക് മാനേജ്മെന്റ് അടക്കമുള്ള ജോലികള്‍ ചെയ്യേണ്ട സീനിയര്‍ നഴ്‌സിങ്‌ ഓഫീസര്‍മാരുടെ ഗണ്യമായ കുറവും പ്രതിസന്ധിയാണ്. പ്രധാന താലൂക്കാശുപത്രികളില്‍ രണ്ടും മൂന്നും വിഭാഗത്തിലെ മേല്‍നോട്ടം ഒരു സീനിയര്‍ നഴ്‌സിങ്‌ ഓഫീസർ മാത്രം വഹിക്കേണ്ട ഗതികേടാണുള്ളത്‌. കൊട്ടാരക്കര, കരുനാഗപ്പള്ളി, കുണ്ടറ താലൂക്ക്‌ ആശുപത്രികളിൽ 60 വീതം നഴ്സുമാരുടെയും ശാസ്താംകോട്ട, നീണ്ടകര, നെടുങ്ങോലം, കടയ്‌ക്കല്‍, പത്തനാപുരം ആശുപത്രികളിൽ 40 വീതം നഴ്സുമാരുടെയും നിയമനം നടത്തിയാൽ മാത്രമേ ആശുപത്രിയ്ക്ക് പൂർണമായ രീതിയിൽ പ്രവർത്തിക്കാനാകൂ. ​ കിടപ്പു രോഗികളുടെ പരിചരണവും പ്രശ്‌നത്തിൽ താലൂക്ക്, ജില്ലാ ആശുപത്രികളിൽ മെഡിക്കല്‍, സര്‍ജിക്കൽ വാര്‍ഡുകളിൽ കിടപ്പു രോഗികളുടെ ആരോഗ്യ പരിചരണം പ്രതിസന്ധിയിൽ. ഒരു ഡ്യൂട്ടി സമയത്ത് 30 മുതൽ 60 രോഗികളെ നോക്കാന്‍ നാല്‌ മുതൽ ആറു നഴ്സുമാരുടെ സേവനം വേണ്ടിടത്ത് ഒരു നഴ്സ്‌മാത്രമാണുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

election.

02

print edition ടെക്സസ് ജയിച്ചു
മസ്കിന്റെ പണം തോറ്റു
UDF.JPG

05

print edition ബോർഡ്‌ – കോർപറേഷൻ നിയമനങ്ങൾ പുനഃസംഘടനയ്‌ക്കുശേഷം മതിയെന്ന്‌ ഹൈക്കമാൻഡ്‌
vd satheesan kunhalikutty

06

print edition ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റം; സതീശനോട്‌ ഇടഞ്ഞ്‌ കുഞ്ഞാലിക്കുട്ടി
deshabhimani section

Recommended

Deshabhimani
Home