Deshabhimani

print edition ഒടുവിൽ ‘യു ടേൺ’ വെട്ടിയ നഴ്‌സിങ്‌ സീറ്റുകൾ നിലനിർത്താൻ ഉത്തരവ്‌

Medi Collage
avatar
അഖില ബാലകൃഷ്ണൻ

Published on Nov 05, 2026, 12:15 AM | 1 min read

തിരുവനന്തപുരം : കെ കരുണാകരന്റെ പേരിട്ട ഇല്ലാത്ത മെഡിക്കൽ കോളേജിനായി നഴ്‌സിങ്‌ സീറ്റുകൾ വെട്ടിച്ചുരുക്കിയ നടപടിയിൽനിന്ന്‌ സർക്കാരിന്റെ യുടേൺ. സർക്കാർ സീറ്റുകൾ പൂർണമായും നഷ്ടപ്പെടുമെന്ന സ്ഥിതിയിലാണ്‌ തിരുത്തൽ നടപടി. പ്രവർത്തനാനുമതിയും ലഭിച്ചിട്ടില്ലാത്ത മെഡിക്കൽ കോളേജിനായി കെട്ടിടം വിട്ടുനൽകുന്നതിനായാണ്‌ ജനറൽ ആശുപത്രി വളപ്പിലെ അപെക്സ് ട്രോമ ട്രെയിനിങ് സെന്റർ കെട്ടിടത്തിൽ പ്രവർത്തിച്ചുവന്ന നഴ്‌സിങ് അധിക ബാച്ച്‌ പുനർവിന്യാസം ചെയ്യാൻ തീരുമാനിച്ചത്‌. ഇ‍ൗ ഉത്തരവ്‌ ബുധനാഴ്‌ച റദ്ദാക്കി.


സീറ്റുകൾ നിലനിർത്താനുള്ള ഉത്തരവിറക്കി. പുനർവിന്യസിച്ച സീറ്റുകൾക്ക്‌ അംഗീകാരം കിട്ടില്ലെന്നും നടപടി പ്രായോഗികമല്ലെന്നും നേരത്തേതന്നെ ബന്ധപ്പെട്ടവർ സർക്കാരിനെ ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ചെവികൊടുക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ, പ്രവേശന നടപടികൾ അവസാന ഘട്ടത്തിലെത്തിയതോടെ പല വിദ്യാർഥികളുടെയും അവസരം നഷ്ടമായി.


ഈ 100 സീറ്റ്‌ ഉൾപ്പെടുത്താതെയാണ് അലോട്ട്മെന്റുകളും പ്രവേശനവും നടന്നത്. ഒക്ടോബർ 31-നായിരുന്നു പ്രവേശനത്തിന്റെ അവസാന തീയതി നിശ്ചയിച്ചിരുന്നത്. പിന്നീട്, നവംബർ 15വരെ നീട്ടി. തുടർന്ന്‌ ക്ലാസുകൾ ആരംഭിക്കുന്ന ഘട്ടത്തിലാണ്‌ സീറ്റുകൾ നഷ്ടപ്പെടുമെന്ന തിരിച്ചറിവുണ്ടാകുന്നത്‌.


സർക്കാർ കോളേജുകളിൽ പ്രവേശനം ലഭിക്കേണ്ടിയിരുന്ന മികച്ച റാങ്കുള്ള പല കുട്ടികളും ഇതിനകംതന്നെ സ്വാശ്രയ കോളേജുകളിലോ മറ്റ് സ്ഥാപനങ്ങളിലോ അഡ്മിഷൻ എടുത്തുകഴിഞ്ഞു. വേണ്ടത്ര കൂടിയാലോചനയില്ലാത്ത തീരുമാനം സ്വകാര്യമേഖലയ്ക്കു വേണ്ടിയാണെന്ന ആക്ഷേപം ശക്തമായിരുന്നു.


ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെയും കേരള ആരോഗ്യ സർവകലാശാലയുടെയും അനുമതി ലഭിക്കാത്തതിനാൽ പുനർവിഭജനം നടക്കില്ലെന്നും, വിദ്യാർഥികൾക്ക് സീറ്റുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി ഡിഎംഇ വീണ്ടും സർക്കാരിനെ സമീപിക്കുകയായിരുന്നു.


ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം നഴ്സിങ് കോളേജിലെയും മെഡിക്കൽ കോളേജിലെയും മറ്റ് അനുബന്ധ സ്ഥാപനങ്ങളിലെയും സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി 100 സീറ്റ്‌ നിലനിർത്താനാണ്‌ ഉത്തരവ്‌. സീറ്റുകൾ തിരികെ ലഭ്യമാക്കുന്നതിനുള്ള നടപടിക്കായി എൽബിഎസ് സെന്റർ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

badminton

01

print edition യൂത്ത്‌ ഒളിമ്പിക്സ് ബാഡ്‌മിന്റൺ; തൻവി സെമിയിൽ
basket Ball

04

print edition സംസ്ഥാന സീനിയർ ബാസ്‌കറ്റ്‌ബോൾ; എറണാകുളം, ആലപ്പുഴ, 
കോട്ടയം മുന്നേറുന്നു
Migwael

05

print edition മിഗ്വേയേലിന്റെ 
മരണത്തിൽ അന്വേഷണം
Kunya

06

print edition ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ റോമയെ 3–2ന് തോൽപ്പിച്ചു; യുണൈറ്റഡ്‌ വിജയവഴിയിൽ
deshabhimani section

Recommended

Deshabhimani
Home