ad
Deshabhimani

ഇരുട്ടിൽത്തപ്പുന്നു നാട്

ഞങ്ങൾക്കും ജീവിക്കണ്ടേ സാറേ...

സുരേഷ്കുമാർ   തട്ടുകടയിൽ

സുരേഷ്കുമാർ തട്ടുകടയിൽ

വെബ് ഡെസ്ക്

Published on Sep 11, 2026, 12:09 AM | 1 min read

വെഞ്ഞാറമൂട് ‘

ഉച്ചയ്ക്ക് ശേഷമാണ് കട പ്രവർത്തിക്കുന്നതെങ്കിലും ചെറുകടികളായ വടകൾക്കും ദോശയ്ക്കും നേരത്തേ മാവ് ആട്ടിവയ്ക്കണം. മില്ലുകളിൽ രാവിലെ അരി ആട്ടാനായി കൊടുത്താൽ കറന്റില്ലാത്തത് കാരണം പലപ്പോഴും കിട്ടുന്നത് വൈകുന്നേരമാണ്. ഇതോടെ അന്നത്തെ കച്ചവടം പോയിക്കിട്ടും'_ വെമ്പായം രാജ് തട്ടുകട ഉടമ സുരേഷ് കുമാറിന്റെ വാക്കുകളിലുണ്ട്‌ അനുഭവിക്കുന്ന ദുരിതം. ഗ്യാസിന്റെ വില വർധിച്ചതോടെ കച്ചവടം ഏതാണ്ട് പൂട്ടിയ മട്ടായിരുന്നു. പതുക്കെ ഒന്ന്‌ ട്രാക്കിലായി വരികയാണ്‌. അതിനുപിന്നാലെയാണ്‌ ഇടിത്തീയായി കറന്റ്‌ കട്ടും വന്നത്‌. കറന്റിനെ തീരെ വിശ്വസിക്കാനാകില്ല. പല ദിവസവും സമയത്തിന്‌ മാവ് ആട്ടിക്കിട്ടാത്തതിനാൽ മൂന്നോടെ ആരംഭിക്കേണ്ട കച്ചവടം അഞ്ചിനുശേഷമാണ്‌ തുടങ്ങുന്നത്. രാത്രിതന്നെ അഞ്ചാറു തവ ണ കറന്റ്‌ പോകുന്നു. ഇ‍ൗസമയമൊന്നും ആരും കഴിക്കാനും വരുന്നില്ല. കടം വാങ്ങിയും ബാങ്കിൽനിന്ന്‌ വായ്പ എടുത്തുമാണ് കച്ചവടം നടത്തുന്നത്. ചായയ്ക്കായി വാങ്ങുന്ന പാൽ സൂക്ഷിക്കാൻപോലുമാകുന്നില്ല. 10 വർഷം ഞങ്ങൾക്ക് ഈ ദുരിതമുണ്ടായിരുന്നില്ല'_ സുരേഷ്‌കുമാർ 
പറഞ്ഞുനിർത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home