വാഴ്‌ത്തിപ്പാടിയവർ മാറ്റിപ്പറയുന്നു
നഗരത്തെ നാറ്റിക്കരുത്

ഹരിതകർമസേന ശേഖരിച്ച മാലിന്യം മങ്കാട്ടുകടവ് പാലത്തിനുസമീപം കൂട്ടിയിട്ടിരിക്കുന്നു
തിരുവനന്തപുരം
കോർപറേഷനിൽ ബിജെപി ഭരണത്തിലേറിയപ്പോൾ വാഴ്‌ത്തിപ്പാടിയവർ ഇപ്പോൾ മാറ്റിപ്പാടിത്തുടങ്ങി. എല്ലായിടത്തും മാലിന്യം. അത് തിന്നാനെത്തുന്ന തെരുവുനായകൾ. ശുചിത്വമില്ലായ്‌മയിൽനിന്നുണ്ടാകുന്ന പകർച്ചവ്യാധികളും. ആറുമാസംമുന്പുവരെ തലസ്ഥാന നഗരം ഇങ്ങനെയല്ലായിരുന്നെന്ന് സമ്മതിക്കുകയാണ് ‘ഭരണമാറ്റം’ കൊതിച്ചവർ. വിജയിച്ചാൽ പ്രധാനമന്ത്രിയെ കൊണ്ടുവന്ന് വികസന ബ്ലൂപ്രിന്റ് പുറത്തിറക്കുമെന്നും ഇൻഡോർമാതൃക നടപ്പാക്കുമെന്നും പറഞ്ഞവർക്ക് മിണ്ടാട്ടമില്ല. ഭരണത്തിലേറാൻ പറഞ്ഞതെല്ലാം ബിജെപിക്കാർ മറന്നപ്പോൾ ദുരിതത്തിലായത് നഗരവാസികളും തലസ്ഥാനത്തെത്തുന്ന പതിനായിരക്കണക്കിന് ജനങ്ങളുമാണ്. നഗരത്തിലിപ്പോൾ എല്ലായിടത്തും പ്ലാസ്‌റ്റിക് ചാക്കുകെട്ടുകളാണ്. മാലിന്യം വാരിക്കെട്ടി വച്ചിരിക്കുന്നതാണെന്നറിയുന്പോൾ അന്പരക്കുകയാണ് നഗരവാസികൾ. ഇതിനുമുന്പ് ഇത്തരംകാഴ്‌ചകൾ നഗരത്തിലില്ലായിരുന്നെന്ന് സഞ്ചാരികകളുൾപ്പെടെയുള്ളവർ പറയുന്നു. എയ്‌റോബിക് ബിന്നുകളുടെയും കരിയിലസംഭരണികളുടെയും പ്രവർത്തനം താളംതെറ്റിയിരിക്കുകയാണ്. മിക്കയിടത്തും കരിയിലസംഭരണികൾ നിറഞ്ഞുകവിഞ്ഞ് പാന്പുകളുടെ കേന്ദ്രമായി. മാലിന്യസംസ്‌കരണപ്ലാന്റുകളുടെ പ്രവർത്തനവും അവതാളത്തിലായി.











0 comments