എസ് യുടിയില്‍ ഡോക്ടേഴ്സ് ദിനാഘോഷം

പട്ടം എസ് യു ടി ആശുപത്രിയിൽ ദേശീയ ഡോക്ടേഴ്സ് ദിനം മന്ത്രി കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
പട്ടം എസ് യുടി ആശുപത്രിയിൽ ദേശീയ ഡോക്ടേഴ്സ് ദിനം മന്ത്രി കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്‌തു. ആശുപത്രി എംഡി കേണല്‍ രാജീവ് മണ്ണാളി അധ്യക്ഷനായി. പ്രഥമ ഡോ. സി ആര്‍ ഷെട്ടി അവാര്‍ഡ് വിതരണവും നടന്നു. ജനറല്‍ മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ പി പൗലോസ്, സൂപ്രണ്ട് ഡോ. രാജശേഖരന്‍ നായര്‍, ‘പ്രിസിഷന്‍ കാര്‍ഡിയോളജിസ്റ്റ് ഓഫ് ദ ഇയര്‍ - സൗത്ത്' പുരസ്‌കാരം നേടിയ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. എസ് രാജലക്ഷ്മി എന്നിവര്‍ക്ക് അവാര്‍ഡ് സമ്മാനിച്ചു. ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. സിനു ജയപ്രസാദ്, ഡോ. എം. ഉണ്ണിക്കൃഷ്ണന്‍ എന്നിവർ സംസാരിച്ചു.











0 comments