ad
Deshabhimani

ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്; തടയാൻ ശ്രമിച്ച അമ്മായി അമ്മയ്ക്കും ഗുരുതര പരിക്ക്

murder.

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 03, 2026, 08:59 AM | 1 min read

രാജന്ന സിർസില്ല: തെലങ്കാനയിലെ രാജന്ന സിർസില്ല ജില്ലയിൽ 28 കാരിയായ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. ആക്രമണം തടയാൻ ശ്രമിച്ച ഭാര്യയുടെ അമ്മയ്ക്കും ഗുരുതരമായി പരിക്കേറ്റു.


ഗാണ്ടിക്കോട്ട ജ്യോതി എന്ന യുവതിയും ഭർത്താവ് പല്ലപ്പു സുരേഷും തമ്മിലുണ്ടായ തർക്കത്തിനിടെയാണ് സംഭവം. സുരേഷ് ജ്യോതിയെ കഴുത്തിലും വയറിലും ഉൾപ്പെടെ നിരവധി തവണ കുത്തിയതായി പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ജ്യോതി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.


ആക്രമണം തടയാൻ ശ്രമിച്ച ജ്യോതിയുടെ അമ്മ യെല്ലമ്മയെയും സുരേഷ് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇവരെ നാട്ടുകാർ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നിലെ സാഹചര്യങ്ങൾ പരിശോധിച്ചുവരികയാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ സുരേഷിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home