ad
Deshabhimani

ഫസീല വീട്ടിലെത്തിയത്‌ രണ്ട് ദിവസം മുൻപ്; റഷീദ് സ്ഥിരം മദ്യപാനി; കറിവയ്ക്കാത്തതിന്റെ ദേഷ്യത്തില്‍ ജീവനെടുത്തു

Faseela Rasheed Wandoor

കൊല്ലപ്പെട്ട ഫസീല, അറസ്റ്റിലായ റഷീദ്

വെബ് ഡെസ്ക്

Published on Sep 03, 2026, 08:47 AM | 1 min read

വണ്ടൂർ: മലപ്പുറം കാപ്പിലിൽ ഭർത്താവിന്റെ കുത്തേറ്റ്‌ മരിച്ച ഫസീല വീട്ടിലെത്തിയത്‌ രണ്ടുദിവസംമുമ്പ്‌. വാണിയമ്പലം പൂങ്ങോട് സ്വദേശിയായ ഫസീല (36) സ്വന്തം വീട്ടിലായിരുന്നു. രണ്ടുദിവസംമുമ്പാണ്‌ ഭർത്താവിന്റെ വീടായ കാപ്പിലിലെത്തുന്നത്‌. ഭർത്താവ്‌ റഷീദ്‌ (48) വീട്ടിൽ മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നത്‌ പതിവാണ്. 


ബുധന്‍ പകല്‍ മൂന്നിനാണ് നാടിനെ നടുക്കിയ കൊലപാതകം. കവുങ്ങിൻതോട്ടം പാട്ടത്തിനെടുത്ത് കച്ചവടം ചെയ്യുന്ന റഷീദ് രാവിലെ തോട്ടത്തിലേക്ക് പോയി ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോൾ കറിയുണ്ടായിരുന്നില്ല. തുടർന്ന് വാക്കേറ്റമുണ്ടാവുകയും തുടർന്ന്‌  കത്തിയെടുത്ത് റഷീദ് -ഫസീലയെ കുത്തുകയുമായിരുന്നു.   


പിന്നാലെ മുറ്റത്തേക്കിറങ്ങി  തിരിച്ച്‌  മുറിയിലെത്തിയ റഷീദ് രക്തത്തിൽ കുളിച്ചുകിടക്കുന്ന ഫസീലയെയാണ് കണ്ടത്. ഇതോടെ ആളെക്കൂട്ടി വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സംഭവം നടക്കുമ്പോൾ മക്കൾ വീട്ടിലുണ്ടായിരുന്നില്ല.  മൃതദേഹം വ്യാഴാഴ്ച പോസ്റ്റ്മോർട്ടത്തിനും നിയമ നടപടിക്കുംശേഷം സ്വദേശമായ പൂങ്ങോട്ടേക്ക് കൊണ്ടുപോകും.


മക്കൾ: ദിൽഫ, ദിൽനിഷ്, ദിൽഷാദ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home