ചികിത്സ തേടിയെത്തിയ പിജി വിദ്യാർഥിനിക്കുനേരെ ഡോക്ടറുടെ ലെെംഗികാതിക്രമം

നെടുമങ്ങാട്
ചികിത്സതേടിയെത്തിയ പിജി ഡെന്റൽ വിദ്യാർഥിനിക്കുനേരെ ഡോക്ടറുടെ ലെെംഗികാതിക്രമം. നെട്ടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വെള്ളി രാവിലെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ ആശുപത്രിയിലെ ഡോ. ബിനുവിനെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തു. ചീട്ട് പരിശോധിച്ചശേഷം ചികിത്സയ്‌ക്കായി മുറിയിൽ വരാൻ ബിനു ആവശ്യപ്പെട്ടു. മുറിയിൽവച്ചാണ് അതിക്രമം നടത്തിയത്. വിദ്യാർഥിനി ഡോക്ടറോട് കയർത്തശേഷം പുറത്തേക്ക് ഇറങ്ങിയോടി. ശേഷം നെടുമങ്ങാട് പൊലീസിൽ പരാതി നൽകി. സംഭവമറിഞ്ഞ് സിപിഐ എം ഏരിയ സെക്രട്ടറി കെ പി പ്രമോഷും ഡിവെെഎഫ്ഐ നേതാക്കളും ആശുപത്രിയിലെത്തി. ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവെെഎഫ്ഐ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു.








0 comments