Deshabhimani

ഐഎസ്ആർഒ സ്വകാര്യവൽക്കരിക്കരുത്‌

ഐഎസ്ആർഒ സ്റ്റാഫ് അസോസിയേഷൻ എൽപിഎസ്-സിയുടെ രണ്ടാം ജനറൽ ബോഡി യോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു ഉദ്ഘാടനം ചെയ്യുന്നു

ഐഎസ്ആർഒ സ്റ്റാഫ് അസോസിയേഷൻ എൽപിഎസ്-സിയുടെ രണ്ടാം ജനറൽ ബോഡി യോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 01, 2026, 12:00 AM | 1 min read

തിരുവനന്തപുരം

ഐഎസ്ആർഒ സ്റ്റാഫ് അസോസിയേഷൻ എൽപിഎസ്‌സിയുടെ രണ്ടാം ജനറൽ ബോഡി യോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി കെ ബിജു ഉദ്‌ഘാടനം ചെയ്‌തു. ഐഎസ്ആർഒയെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കങ്ങളിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും രാജ്യത്തിന്റെ തന്ത്രപ്രധാനമായ ബഹിരാകാശ ഗവേഷണ മേഖലയിലെ പൊതുമേഖലാ സ്വഭാവവും സ്ഥാപനത്തിന്റെ സ്വയംഭരണവും സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ നേതാക്കളായ ജി ആർ പ്രമോദ്, വിനോദ് കുമാർ, മുഹമ്മദ് മാഹീൻ തുടങ്ങിയവർ സംസാരിച്ചു. എ അഭിലാഷിനെ പ്രസിഡന്റായും ആർ ദിലീപ് കുമാറിനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. വിഷ്ണു ചന്ദ്രനാണ്‌ ട്രഷറർ. ഐഎസ്ആർഒയുടെ സ്വകാര്യവൽക്കരണ നീക്കങ്ങൾ ഉപേക്ഷിക്കുക, തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക തുടങ്ങിയ 10 പ്രമേയങ്ങൾ അവതരിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

sisudinam.png

01

print edition കൂട്ടുകാരേ,
നിങ്ങൾക്ക് ലോകത്തെ മാറ്റാനാകും !
cpim

03

print edition കേന്ദ്ര നടപടി പ്രതിഷേധാര്‍ഹം: സിപിഐ എം
vd.png

05

print edition കള്ളം പുറത്ത്‌;ചുവടുമാറ്റി മുഖ്യൻ
BESS sysytem

06

print edition കൺവെട്ടത്ത്‌
കോടികളുടെ നഷ്‌ടം
deshabhimani section

Recommended

Deshabhimani
Home