Deshabhimani

ജില്ലാ ശാസ്ത്ര ക്വിസ്

ജില്ലാ ശാസ്‌ത്ര ക്വിസ് വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഡി സുരേഷ് കുമാർ ട്രോഫി വിതരണം ചെയ്യുന്നു

ജില്ലാ ശാസ്‌ത്ര ക്വിസ് വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഡി സുരേഷ് കുമാർ ട്രോഫി വിതരണം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 13, 2025, 03:12 AM | 1 min read

തിരുവനന്തപുരം

സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ ജില്ലാതല ശാസ്ത്ര ക്വിസ് വി കെ പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. യുവജനക്ഷേമ ബോർഡ് ജില്ലാ യൂത്ത് കോ– ഓർഡിനേറ്റർ എ എം അൻസാരി അധ്യക്ഷനായി. ഡോ. അക്ബർ ഷാ മത്സരം നിയന്ത്രിച്ചു. വെഞ്ഞാറമൂട് ഗവ. എച്ച്എസ്എസിലെ ശിവശങ്കർ, ഹാഫിസ് മുഹമ്മദ് എന്നിവർ ഒന്നാംസ്ഥാനവും കരിപ്പൂർ എച്ച്എസ്എസിലെ അദ്വൈത്, വൈഷ്ണവ് എന്നിവർ രണ്ടാം സ്ഥാനവും നേടി. വിജയികൾക്കുള്ള ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഡി സുരേഷ്‌കുമാർ വിതരണം ചെയ്തു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ എസ് ബി ബീന, അവളിടം ക്ലബ് ജില്ലാ കോ –ഓർഡിനേറ്റർ വി എസ് ശ്യാമ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home