Deshabhimani

എന്നും കൂട്ടായി ദേശാഭിമാനി

Deshabhimani – A Constant Companion
വെബ് ഡെസ്ക്

Published on Nov 13, 2026, 12:11 AM | 1 min read

ചാല

‘അന്ന്‌ ആറ്‌ പൈസയായിരുന്നു പത്രത്തിന് വില. നാല്‌ പേജ്‌. തപാൽ വഴിയാണ്‌ ലഭിച്ചിരുന്നത്. ഇന്നത്തെ പത്രം നാളയേകിട്ടൂ. എല്ലാവരും കൂടിയിരുന്ന് വായിക്കും. ഒരാൾ ഉറക്കെ വായിക്കും, ബാക്കിയുള്ളവർ കേൾക്കും,’– 70 വർഷം മുന്പത്തെ ‘ദേശാഭിമാനി’ വായനാനുഭവം പങ്കുവയ്ക്കുകയാണ്‌ വലിയതുറയിലെ എ കെ തങ്ങൾകുഞ്ഞ്‌. 1956ൽ തുടങ്ങിയതാണ് തങ്ങൾകുഞ്ഞിന്റെ ദേശാഭിമാനി വായന. 91 വയസ്സിൽ ഇന്നും അദ്ദേഹത്തിന്റെ ദിവസം തുടങ്ങുന്നത്‌ പുലർച്ചെ 5.30ന് ദേശാഭിമാനി വായിച്ചാണ്‌. ‘രണ്ടാം ക്ലാസ്‌ വരെയേ പഠിച്ചിട്ടുള്ളൂ. ആദ്യമൊക്കെ വായിച്ചുകേട്ടാണ് മനസ്സിലാക്കിയിരുന്നത്. നിരന്തര വായനയിലൂടെ അക്ഷരം പഠിക്കാൻ കൂട്ടായതും ദേശാഭിമാനിയാണ്‌.’ വായനക്കാരനായ തന്റെ നിർദേശത്തെ തുടർന്നാണ്‌ ദേശാഭിമാനിയിൽ അറബ് മാസം രേഖപ്പെടുത്തിത്തുടങ്ങിയതെന്നും തങ്ങൾകുഞ്ഞ് അഭിമാനത്തോടെ ഓർക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home