ad
Deshabhimani

അമൃതംപൊടിയില്‍ 
ചത്ത പല്ലി; 
പരാതിയുമായി യുവതി

അമൃതംപൊടിയില്‍നിന്ന് കിട്ടിയ പല്ലി

അമൃതംപൊടിയില്‍നിന്ന് കിട്ടിയ പല്ലി

വെബ് ഡെസ്ക്

Published on Aug 29, 2026, 12:04 AM | 1 min read

വിളപ്പിൽ

വെള്ളനാട് ചാങ്ങയിൽ അങ്കണവാടിയില്‍നിന്ന് ലഭിച്ച അമൃതംപൊടിയിൽ ചത്ത പല്ലിയെ കിട്ടിയതായി പരാതി. ചാങ്ങ പണ്ടാരവീട്ടിൽ വൈഷ്ണവിയുടെ ഒരുവയസ്സുള്ള കുഞ്ഞിന് ലഭിച്ച പാക്കറ്റിലാണ് പല്ലിയെ കണ്ടത്. കാട്ടാക്കട ആമച്ചലിലെ ‘പ്രകൃതി ന്യൂട്രിമിക്സ്’ നിർമിച്ച പൊടി ചാങ്ങ ഏഴാംനമ്പർ അങ്കണവാടിയിൽനിന്ന് 19നാണ് ലഭിച്ചത്. വ്യാഴം വൈകിട്ട് കുറുക്കുണ്ടാക്കാന്‍ പാത്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് പല്ലിയെ കണ്ടത്. സംഭവത്തിൽ ആരോഗ്യമന്ത്രിക്കും വകുപ്പ് അധികൃതർക്കും വൈഷ്ണവി പരാതി നൽകി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരാതിയുമായി മുന്നോട്ടുപോകുമെന്ന് വൈഷ്ണവി പറഞ്ഞു. പരാതിയില്‍ തുടര്‍നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. സംഭവം വിവാദമായതോടെ ആരോഗ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് വൈഷ്ണവിയെ വിളിച്ചു. വിഷയത്തില്‍ അടിയന്തരമായി ഇടപെടാമെന്ന് അറിയിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home