ad
Deshabhimani

അയ്യൻകാളി ജയന്തി ആഘോഷിച്ചു

പികെഎസ് സംസ്ഥാന പ്രസിഡന്റ്‌ വണ്ടിത്തടം മധുവിന്റെ നേതൃത്വത്തിൽ വെങ്ങാനൂർ അയ്യൻകാളി സ്മാരകം പാഞ്ചജന്യത്തിൽ നടന്ന പുഷ്പാർച്ചന

പികെഎസ് സംസ്ഥാന പ്രസിഡന്റ്‌ വണ്ടിത്തടം മധുവിന്റെ നേതൃത്വത്തിൽ വെങ്ങാനൂർ അയ്യൻകാളി സ്മാരകം പാഞ്ചജന്യത്തിൽ നടന്ന പുഷ്പാർച്ചന

വെബ് ഡെസ്ക്

Published on Aug 29, 2026, 12:15 AM | 1 min read

തിരുവനന്തപുരം

നവോത്ഥാന നായകൻ അയ്യൻകാളിയുടെ 163–ാമത്‌ ജയന്തി നാടെങ്ങും ആഘോഷിച്ചു. പട്ടികജാതി ക്ഷേമസമിതി (പികെഎസ്‌) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളയന്പലത്തുള്ള പ്രതിമയിൽ പുഷ്‌പാർച്ചനയും അനുസ്‌മരണവും സംഘടിപ്പിച്ചു. യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ബി സത്യൻ ഉദ്ഘാടനം ചെയ്‌തു. പികെഎസ് ജില്ലാ സെക്രട്ടറി ഡി സുരേഷ് കുമാർ, വിജയകുമാർ, ശോഭകുമാർ, സുധീഷ്, സുദർശനൻ, രാജൻ, ബിജു, ബൈജു എന്നിവർ പങ്കെടുത്തു. സിപിഐ എം കോവളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാ അയ്യൻകാളി ജന്മദിനാചരണം ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് പുഷ്പലത ഉദ്ഘാടനം ചെയ്തു. അയ്യൻകാളിയുടെ ജന്മസ്ഥലമായ മുക്കോല പെരുങ്കാറ്റുവിളയിൽ കോവളം ഏരിയ കമ്മിറ്റി നിർമിച്ച സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ഏരിയ സെക്രട്ടറി എസ് അജിത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി എസ് ഹരികുമാർ, പികെഎസ് സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു, ഏരിയ സെക്രട്ടറി സന്തോഷ്, ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് വി അനൂപ്, പി രാജേന്ദ്രകുമാർ, എ ജെ സുക്കാർണോ, മുക്കോല സന്തോഷ് എന്നിവർ സംസാരിച്ചു. പികെഎസ് കോവളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെങ്ങാനൂർ അയ്യൻകാളി സ്മാരകം പാഞ്ചജന്യത്തിൽ സംസ്ഥാന പ്രസിഡന്റ്‌ വണ്ടിത്തടം മധു പുഷ്പാർച്ചന നടത്തി. ഏരിയ സെക്രട്ടറി സന്തോഷ്, പ്രസിഡന്റ്‌ ബിജു, മുരളി, ആർ എസ് സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു. വെള്ളയമ്പലം അയ്യങ്കാളി സ്ക്വയറിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ എ തുളസി അധ്യക്ഷയായി. മന്ത്രി പി സി വിഷ്ണുനാഥ് മുഖ്യാതിഥിയായി. ചേരമ സാംബവ ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റി യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ നടത്തിയ ജയന്തി സമ്മേളനം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്‌തു. കൊടിക്കുന്നിൽ സുരേഷ് എംപി, ചാണ്ടി ഉമ്മൻ എംഎൽഎ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home