ad
Deshabhimani

ഗുരുസ്മരണ പുതുക്കി നാട്

ശിവഗിരിയിൽ നടന്ന ശ്രീനാരായണ ഗുരു ജയന്തി ഘോഷയാത്ര

ശിവഗിരിയിൽ നടന്ന ശ്രീനാരായണ ഗുരു ജയന്തി ഘോഷയാത്ര

വെബ് ഡെസ്ക്

Published on Aug 29, 2026, 12:19 AM | 2 min read

തിരുവനന്തപുരം

​ശ്രീനാരായണ ഗുരുവിന്റെ 172–-ാമത് ജയന്തി ആഘോഷത്തിന്റെ നിറവില്‍ നാട്. വർക്കല ശിവഗിരി, അരുവിപ്പുറം, ചെന്പഴന്തി ശ്രീനാരായണ ഗുരുകുലം എന്നിവിടങ്ങളിലായിരുന്നു പ്രധാന ആഘോഷം. ശിവഗിരിയിൽ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ്‌ സ്വാമി സച്ചിദാനന്ദ പതാക ഉയര്‍ത്തി. സ്വാമി അവ്യയാനന്ദ ദീപം തെളിച്ചു. ജയന്തി സമ്മേളനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്വാമി സച്ചിദാനന്ദ അധ്യക്ഷനായി. സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ, അടൂർ പ്രകാശ് എംപി, വി ജോയി എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്സണ്‍ ഗീതാ ഹേമചന്ദ്രന്‍, വർക്കല കഹാർ, കെ ജി ബാബുരാജന്‍, കെ മുരളീധരന്‍, ബി ജയപ്രകാശ്, സ്വാമി വിരജാനന്ദഗിരി എന്നിവര്‍ സംസാരിച്ചു. ചര്‍ച്ചാ സമ്മേളനം മന്ത്രി എം ലിജു ഉദ്ഘാടനം ചെയ്തു. സ്വാമി സച്ചിദാനന്ദ അധ്യക്ഷനായി. മന്ത്രി ബിന്ദു കൃഷ്ണ മുഖ്യാതിഥിയായി. സ്വാമി അംബികാനന്ദ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദര്‍ശിനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എസ് സന്തോഷ് കുമാര്‍, ഡോ. വി പി ജഗതിരാജ്, വി കെ മുഹമ്മദ് ഭിലായ്, എസ് പ്രസന്നകുമാര്‍, എസ്‌ കെ പ്രീജ, കെ ടി സുകുമാരൻ എന്നിവർ സംസാരിച്ചു. സ്വാമി സച്ചിദാനന്ദയുടെ ‘ശ്രീനാരായണ ഗുരുദേവ ദിവ്യ ലീലാമൃതം വോള്യം 2’, ഡോ. സി ആർ സന്തോഷിന്റെ ‘ദൈവദശകം: ഗുരുവിന്റെ മഹായാനം’, ഡോ. എസ് ഓമനയുടെ ‘മഹാഗുരു’, എല്‍ വിനയകുമാറിന്റെ ‘ശ്രീനാരായണ: ഹിസ്‌ വിഷൻ ആൻഡ്‌ മിഷൻ’ എന്നീ പുസ്തകങ്ങൾ പ്രകാശിപ്പിച്ചു. വൈകിട്ട് ശിവഗിരിയിൽനിന്ന് പുറപ്പെട്ട ഘോഷയാത്ര രാത്രി പത്തോടെ മഹാസമാധിയിൽ എത്തി. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നടന്ന സമ്മേളനം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. വി മുരളീധരൻ എംഎൽഎ അധ്യക്ഷനായി. കെ യു ജനീഷ് കുമാർ എംഎൽഎ, കടകംപള്ളി സുരേന്ദ്രൻ, ടി ശരത്ചന്ദ്രപ്രസാദ്, ഗോകുലം ഗോപാലൻ, ശുഭാംഗാനന്ദ, ബ്രഹ്മശ്രീ സച്ചിദാനന്ദൻ, ശ്രീമദ് സൂക്ഷ്മാനന്ദ, കെ കെ ശൈലജ, ജി മോഹൻദാസ്, ജയപ്രകാശൻ, അനീഷ് ചെമ്പഴന്തി തുടങ്ങിയവർ സംസാരിച്ചു. ദാർശനിക സമ്മേളനം മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. മേയർ വി വി രാജേഷ് അധ്യക്ഷനായി. സ്വമി ഋതംഭരാനന്ദ, സ്വാമി ശങ്കരാനന്ദ, എം വിൻസന്റ് എംഎൽഎ, ചെമ്പഴന്തി ഉദയൻ, വി കെ പ്രശാന്ത്, ഡോ. ജെ ലെജി, ഡോ. ഡി രാജ, എസ് ജ്യോതിസ് ചന്ദ്രൻ, പ്രമീള എന്നിവർ സംസാരിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home