റോഡ് മുങ്ങി; പൊതുമരാമത്തും

മുട്ടേൽ പാലത്തിന് സമീപത്തെ രൂക്ഷമായ വെള്ളക്കെട്ട്
കായംകുളം
തിരക്കേറിയ കായംകുളം – ഗോവിന്ദ മുട്ടം പ്രയാർ റോഡിൽ മുട്ടേൽ പാലത്തിന് സമീപം വെള്ളക്കെട്ട്. റോഡിൽ രൂപപ്പെട്ട വെള്ളം ഒഴികിപ്പോകാനുള്ള യാതൊരു സംവിധാനമില്ലാത്ത അവസ്ഥയിലാണ്. മാലിന്യം നിറഞ്ഞ് ഓടയും അടഞ്ഞതോടെ ഇവിടെ വെള്ളം കെട്ടിനിന്ന് കാൽനടപോലും അസാധ്യമായി. പൊതുമരാമത്തിന്റെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം ശക്തമാണ്. ഓട വൃത്തിയാക്കുന്നതിൽ നഗരസഭയും യാതൊരു നടപടിയും സ്വീകരിച്ചില്ല. റോഡിലൂടെയുള്ള പൈപ്പ് ലൈനും പൊട്ടിയതോടെ റോഡ് പൂർണമായും വെള്ളത്തിൽ മുങ്ങി. റോഡ് തകർന്നതോടെ ഇരുചക്രവാഹനങ്ങളും കുഴികളിൽ വീണ് അപകടങ്ങൾ നിത്യസംഭവമായി. ബന്ധപ്പെട്ട അധികാരികൾ സ്ഥലത്തെത്തി ഉടൻ പരിഹാരം കാണുമെന്ന് അറിയിച്ചെങ്കിലും പിന്നീട് നടപടി ഉണ്ടായില്ല. നിരവധി സ്‌കൂൾ ബസുകൾ അടക്കം ഈ റോഡിലൂടെയാണ് പോകുന്നത്.










0 comments