ad
Deshabhimani

വീട്ടുമുറ്റത്ത് നാലുവയസുകാരനെ 
തെരുവുനായ ആക്രമിച്ചു

aa

തെരുവുനായ ആക്രമണത്തില്‍ 
പരിക്കേറ്റ ഐസം

വെബ് ഡെസ്ക്

Published on Aug 29, 2026, 12:15 AM | 1 min read

വെട്ടം

പരിയാപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന നാലുവയസുകാരനെ തെരുവുനായ കടിച്ചു കീറി. കോവളം നടക്കായിപ്പറമ്പില്‍ അബ്ദുള്‍ ജബ്ബാറിന്റെ മകന്‍ ഐസമിനാണ് സാരമായി പരിക്കേറ്റത്. വെള്ളി രാവിലെ പത്തോടെയാണ് സംഭവം. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഐസമിനെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കരച്ചിൽകേട്ട് ഓടിയെത്തിയ വീട്ടുകാരാണ് നായയെ തുരത്തി കുട്ടിയെ രക്ഷിച്ചത്. കൈയ്‌ക്കും കാലിനും സാരമായി പരിക്കേറ്റ ഐസമിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്കുശേഷം വിട്ടയച്ചെങ്കിലും തുടര്‍ ചികിത്സക്കായി ഞായറാഴ്‌ച അഡ്മിറ്റാവാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. വെട്ടം പഞ്ചായത്തിൽ തെരുവുനായ ആക്രമണം രൂക്ഷമാണ്. കഴിഞ്ഞ ദിവസം കാനൂരില്‍ മൂന്നുപേരെ തെരുവുനായ ആക്രമിച്ചു. തെരുവുനായകളെ നിയന്ത്രിക്കാൻ അധികൃതർ നടപടിയെടുക്കണമെന്ന്‌ പഞ്ചായത്തംഗം സി സമദ് ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home