ശ്രീനാരായണ ഗുരു ജയന്തിയാഘോഷം

ശ്രീനാരായണ ഗുരുദേവ ജയന്തി കൊടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ മഠം മഠാധിപതി ശിവബോധനന്ദ സ്വാമികൾ ഉദ്ഘാടനംചെയ്യുന്നു
മങ്കൊമ്പ്
കുട്ടനാട് എസ്എൻഡിപി യൂണിയന്റെ കീഴിലുള്ള 35 ശാഖയിലും ഘോഷയാത്രയും ജയന്തി സമ്മേളനവും സ്‌കോളർഷിപ് വിതരണവും നടന്നു. കണ്ണാടി കിഴക്ക് 2349–-ാം നമ്പർ എസ്എൻഡിപി ശാഖാ യോഗത്തിൽ കുട്ടനാട് എസ്എൻഡിപി യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ഉദ്ഘാടനംചെയ്‌തു. വിവിധ ശാഖായോഗങ്ങളിൽ കുട്ടനാട് എസ്എൻഡിപി യൂണിയൻ വൈസ്ചെയർമാൻ എം ഡി ഓമനക്കുട്ടൻ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ടി എസ് പ്രദീപ്കുമാർ, എം പി പ്രമോദ്, എ കെ ഗോപിദാസ്, പി ബി ദിലീപ്, കെ കെ പൊന്നപ്പൻ, എസ് അജേഷ്‌കുമാർ, പോഷക സംഘടന ഭാരവാഹികളായ സജിനി മോഹനൻ, സ്‌മിത മനോജ്, ടി എസ് ഷിനുമോൻ, കെ പി സുബീഷ്, പി ആർ രതീഷ്, ബിജു തങ്കപ്പൻ, ടി എസ് അഭിഷേക്, ദർശന കവിരാജ്, ബീന സാബു, രഞ്‌ജു വി കാവാലം, എസ് അനന്തു, ടി ആർ അനീഷ് തുടങ്ങി ഭാരവാഹികളും പോഷകസംഘടനാ ഭാരവാഹികളും പങ്കെടുത്തു. ഗുരുപുരം 3661 എസ്എൻഡിപി ശാഖാ യോഗം ഗുരുദേവജയന്തി ആഘോഷിച്ചു. ശാഖാ കൺവീനർ പി കെ രഞ്‌ജിത്ത് പതാക ഉയർത്തി. മാന്നാർ ശ്രീനാരായണ ധർമസംഘം ട്രസ്‌റ്റ് ഗുരുധർമ പ്രചാരണസഭ ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാന്നാർ കിം കരുണാകരൻ സ്‌മാരക ഗുരുമന്ദിരത്തിൽ നടന്ന 172–ാമത് ജയന്തി ദിനാഘോഷം കൊടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ മഠാധിപതി ശിവബോധനന്ദ സ്വാമി ഉദ്ഘാടനംചെയ്‌തു. ചെങ്ങന്നൂർ മണ്ഡലം പ്രസിഡന്റ് കെ ബി യശോധരൻ അധ്യക്ഷനായി. തകഴി 22–-ാം നമ്പർ കുട്ടമംഗലം ശാഖാ ഭരണസമിതിയുടെ നേതൃത്വത്തിൽ ഗുരുദേവജയന്തി വിപുലമായി ആഘോഷിച്ചു. ശാഖാ അധ്യക്ഷൻ എ കെ ഗോപി ഭാസ് പതാക ഉയർത്തി. ശാഖാ കാര്യാലയക്കടവിൽനിന്ന് ജലഘോഷയാത്ര ആരംഭിച്ചു.










0 comments