ബിജു എൻ കുറുപ്പിനെ അനുസ്‌മരിച്ചു

ബിജു എൻ കുറുപ്പ് അനുസ്‌മരണം സിപിഐ എം ഏരിയ കമ്മിറ്റി അംഗം ടി യേശുദാസ് ഉദ്ഘാടനംചെയ്യുന്നു
കായംകുളം
സിപിഐ എം, ഡിവൈഎഫ്ഐ നേതാവായിരുന്ന ബിജു എൻ കുറുപ്പിന്റെ ഒന്നാം ചരമവാർഷികം സിപിഐ എം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി ആചരിച്ചു. അനുസ്‌മരണയോഗം ഏരിയ കമ്മിറ്റി അംഗം ടി യേശുദാസ് ഉദ്ഘാടനംചെയ്‌തു. ജി ജയകുമാർ അധ്യക്ഷനായി. ആർ ശശിധരൻ, പി കെവിദ്യാധരൻ, പഞ്ചായത്ത് പ്രസിഡന്റ് ടി അമ്പിളിക്കല, ഗായത്രി വിനോദ് എന്നിവർ സംസാരിച്ചു.










0 comments