കടലും തീരവും തീറെഴുതാനുള്ള നീക്കം ചെറുക്കും

തിരൂർ
കടൽഖനനവും തീരദേശ ടൂറിസവും ആഴക്കടൽ മത്സ്യബന്ധനവും കുത്തകകൾക്ക് തീറെഴുതാനുള്ള കേന്ദ്ര സർക്കാരിന്റെ ബ്ലൂ ഇക്കോണമി നയങ്ങൾ വിഷൻ സമുദ്ര എന്ന പേരിൽ കേരളത്തിൽ നടപ്പാക്കാനാണ് വി ഡി സതീശൻ സർക്കാർ ശ്രമിക്കുന്നത്. കേരളത്തിലെ പരമ്പരാഗത മത്സ്യതൊഴിലാളികളെ തകർക്കുന്ന ഈ നയങ്ങളെ പ്രതിരോധിക്കാൻ മുഴുവൻ മത്സ്യതൊഴിലാളികളും രംഗത്തിറങ്ങണമെന്ന് മത്സ്യതൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കൂട്ടായിയിൽ അബുട്ടി നഗറിൽ നടന്ന സമ്മേളനം മത്സ്യതൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി പി സൈതലവി അധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി കെ എ റഹീം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീർ, സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ, സംസ്ഥാന കമ്മിറ്റി അംഗം വി പി സോമസുന്ദരൻ, ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി യു സൈനുദ്ദീൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ കെ വി സുധാകരൻ സ്വാഗതവും സി പി ഷുക്കൂർ നന്ദിയും പറഞ്ഞു.
സി പി ഷുക്കൂർ പ്രസിഡന്റ് എം അനിൽകുമാർ ജനറൽ സെക്രട്ടറി
തിരൂർ
മത്സ്യതൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റായി സി പി ഷുക്കൂറിനെയും ജനറൽ സെക്രട്ടറിയായി എം അനിൽ കുമാറിനെയും തെരഞ്ഞെടുത്തു. എം എ ഹമീദാണ് ട്രഷറർ. മറ്റു ഭാരവാഹികൾ: എം പി കുഞ്ഞിമരക്കാർ, കെ പി ബഷീർ, എ കെ മജീദ്, സഫിയ അബൂബക്കർ (വൈസ് പ്രസിഡന്റുമാർ), സുഹറ ആസിഫ് കെ ടി പ്രശാന്ത്, പി സഹീർ, ഇ ജഹഫർ, പി പി അൻവർ (സെക്രട്ടറിമാർ).









0 comments