Deshabhimani

ശ്രീകണ്ഠേശ്വരത്തും വള്ളക്കടവിലും സിപിഐ എം ശുചീകരണം

ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും ശ്രീകണ്ഠേശ്വരത്തുനിന്ന്‌ നീക്കം ചെയ്യാത്ത മാലിന്യം സിപിഐ എം വഞ്ചിയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു.

മലയാളം പള്ളിക്കൂടത്തിലെ വിദ്യാർഥികൾ ‍ഹരിതകർമ സേനാം​ഗങ്ങളെ ആദരിക്കുന്നു

വെബ് ഡെസ്ക്

Published on Mar 10, 2026, 03:57 AM | 1 min read

വഞ്ചിയൂർ

ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും ശ്രീകണ്ഠേശ്വരത്തുനിന്ന്‌ നീക്കം ചെയ്യാത്ത മാലിന്യം സിപിഐ എം വഞ്ചിയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ജില്ലാ കമ്മിറ്റി അംഗം എസ്‌ പി ദീപക് ശുചീകരണത്തിന്‌ നേതൃത്വം നൽകി. ലോക്കൽ സെക്രട്ടറി ബി എം ഹരിപ്രസാദ്, വി വിമൽ, പ്രമോദ്, ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു. ചാല ആറ്റുകാൽ പൊങ്കാല ശേഷം കോർപറേഷൻ നീക്കം ചെയ്യാത്ത മാലിന്യങ്ങൾ വള്ളക്കടവ് കൗൺസിലർ ഷാജിത നാസറിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. വള്ളക്കടവ് ഇ കെ നായനാർ പാർക്കിൽ നടന്ന ശുചീകരണത്തിൽ സിപിഐ എം വലിയതുറ ലോക്കൽ സെക്രട്ടറി സനോഫർ ഇക്ബാൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

gun

03

print edition സ്‌കൂളിൽ വെടിയുതിർക്കൽ: വിദ്യാർഥിയുടെ മാതാവിനെതിരെ കേസ്‌
Pukasa.jpg

06

print edition യുവ നാടക പ്രവർത്തകർ 28, 29 തീയതികളിൽ ഒത്തുചേരും; യുവനം നാടക പാഠശാല തലശേരിയിൽ
deshabhimani section

Recommended

Deshabhimani
Home