ad
Deshabhimani

വെള്ളക്കെട്ടുള്ള റോഡിൽ മാലിന്യക്കുന്നും

ഇതൊന്ന്‌ എടുത്തോണ്ട്‌ പോകുമോ...

അണിയൂർ മാർക്കറ്റിനുസമീപത്തുള്ള മാലിന്യക്കൂമ്പാരം

അണിയൂർ മാർക്കറ്റിനുസമീപത്തുള്ള മാലിന്യക്കൂമ്പാരം

വെബ് ഡെസ്ക്

Published on Jul 05, 2026, 01:40 AM | 1 min read

കഴക്കൂട്ടം

ചെമ്പഴന്തി വാർഡിലെ അണിയൂർ മാർക്കറ്റിനുസമീപം വെള്ളക്കെട്ടിലും ചെളിയിലുമായി മാലിന്യം കുന്നുകൂടിക്കിടക്കുന്നു. ഇതോടെ രൂക്ഷമായ ദുർഗന്ധവും പുഴുക്കളും പ്രദേശമാകെ പരന്നു. വാർഡിലെ വിവിധ സ്ഥലങ്ങളിൽനിന്ന്‌ കൊണ്ടുവരുന്ന ജൈവ, അജൈവമാലിന്യങ്ങളാണ് മാർക്കറ്റിനോട് ചേർന്നുള്ള റോഡിന് വശത്ത്‌ ശേഖരിച്ചിരിക്കുന്നത്. മഴപെയ്താൽ ചെളിക്കുളമാകുന്ന റോഡാണിത്‌. ശാസ്ത്രീയമായി വേർതിരിച്ചിട്ടുമില്ല. പൊട്ടിക്കിടക്കുന്ന ഗ്ലാസുകൾ, കമ്പികൾ മുള്ളുകൾ തുടങ്ങിയവ ഒരു സുരക്ഷാസംവിധാനങ്ങളുമില്ലാതെയാണ്‌ കൂട്ടിയിട്ടിരിക്കുന്നത്. നൂറുകണക്കിനാളുകൾ ദിവസവും നടന്നുപോകുന്ന പാതയാണിത്‌. പകർച്ചവ്യാധികളും മറ്റും പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മാലിന്യം അടിയന്തരമായി നീക്കംചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home