കോര്‍പ്പറേഷന്‍ അടുപ്പുകൂട്ടുന്നത് ഏജൻസികള്‍ക്കായി

തിരുവനന്തപുരം
ആറ്റുകാൽ പൊങ്കാല അട്ടിമറിക്കാനുള്ള ബിജെപിയുടെയും മേയറുടെയും നീക്കം ഇരുന്പ് അടുപ്പ് നിർമാണ ഏജൻസികളെ സഹായിക്കാൻ. 25 ലക്ഷത്തോളം വിശ്വാസികൾ ആറ്റുകാലിൽ പൊങ്കാലയർപ്പിക്കുന്നു എന്നാണ് കണക്ക്. അടുത്തവർഷത്തെ പൊങ്കാലയ്‌ക്ക് മാസങ്ങൾ മാത്രമുള്ളപ്പോൾ ഇൗ പരിഷ്‌കാരം നടപ്പാക്കണമെങ്കിൽ ഒറ്റയടിക്ക് ലക്ഷക്കണക്കിന് ഇരുന്പ് അടുപ്പുകൾ നിർമിക്കേണ്ടിവരും. കോർപറേഷനോ ആറ്റുകാൽ ക്ഷേത്രം ട്രസ്‌റ്റോ ഇതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കില്ല. അപ്പോൾ അടുപ്പ് നിർമാണക്കന്പനികളിൽനിന്നോ ഏജൻസികളിൽനിന്നോ കരാർ ക്ഷണിക്കേണ്ടിവരും. ഇത്രയേറെ ഇരുന്പ് അടുപ്പുകൾ നിർമിക്കാൻ സന്നദ്ധമായ ഏജൻസിയെ കണ്ടെത്തിയശേഷമാണ് മേയർ, മോഡലുമായി വാർത്താസമ്മേളനം വിളിച്ചത്. പൊങ്കാലയുടെ പാരന്പര്യം മാറ്റി, പുതിയത് സ്വീകരിക്കാൻ ക്ഷേത്രം ട്രസ്റ്റ് സമ്മതം മൂളിയാൽ കോടികളുടെ ബിസിനസാണ് അടുപ്പ് നിർമാണ ഏജൻസികൾക്ക് ലഭിക്കുക. ഇതിലൂടെ കമീഷനടിക്കാനുള്ള നീക്കമാണ് മേയറും സംഘവും നടത്തുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. പരന്പരാഗത രീതി മാറ്റില്ലെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചതോടെ ഇൗ നീക്കം പൊളിഞ്ഞിരിക്കുകയാണ്.








0 comments